
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്ക് പുതിയ സേവനങ്ങള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ഐസിഐസിഐ ബാങ്ക് രാജ്യത്തെ ആദ്യ ഹെല്‍ത്ത് എഫ്ഡിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എഫ്ഡി വഴിയുള്ള നിക്ഷേപ വളര്‍ച്ചയാണ് ബാങ്ക് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. രോഗികള്‍ക്കുള്ള പരിരക്ഷയാണ് ബാങ്ക് പ്രധാനമായും നടപ്പിലാക്കുക. അതോടപ്പം ഒരു സ്ഥിര നിക്ഷേപവുമാണ് ബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നത്.
രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന എഫ്ഡി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രണ്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയുടെ അതി ഗുരതരമായ ഇന്‍ഷിറന്‍സ് പരിരക്ഷയാണ് ഐസിഐസിഐ ലംബോര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വിഭാവനം ചെയ്യുന്നത്. 18-50 വയസ്സുവരെയുള്ളവര്‍ക്ക് ഐസിഐസിയുടെ പുതിയ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചേക്കും. ഈ പ്രായത്തിനിടയില്‍ വന്നുപോകാന്‍ സാധ്യതയുള്ള 33 ഗുരുതര രോഗങ്ങള്‍ക്കാണ് ചികിത്സ ലഭിക്കുക. ക്യാന്‍സര്‍, കിഡ്‌നി രോഗം, കരള്‍ രോഗം, ആസ്മ തുടങ്ങി 33 അതിഗുരുതരമായ രോഗങ്ങള്‍ക്കാണ് ഐസിഐസിഐ ബാങ്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക.
ബാങ്കിന് കീഴിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്നതിനായി 'എഫ്ഡി എക്സ്ട്രാ' എന്ന പേരില്‍ ബാങ്കിന്റെ ഫിക്സഡ്, റെക്കറിങ് ഡെപോസിറ്റുകള്‍ക്കായി അവതരിപ്പിച്ച നൂതനമായ ഓഫറുകളില്‍ ഏറ്റവും പുതിയ സ്‌കീമാണ് ഐസിഐസിഐ ബാങ്ക് നിലവില്‍ അവതരിപ്പിച്ചിട്ടുള്ളത്. സേവനങ്ങളിലടക്കം കൂടുതല്‍ പരിഷ്‌കരണം നടത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയെന്നതാണ് ബാങ്കിന്റെ ലക്ഷ്യം.