പാസ്‌വേര്‍ഡും യൂസര്‍ഐഡിയും മറന്നോ? ഇന്റര്‍നെറ്റ് ബാങ്കിങ്ങ് സാധ്യമാണ്, അറിയാം

January 20, 2020 |
|
Banking

                  പാസ്‌വേര്‍ഡും യൂസര്‍ഐഡിയും മറന്നോ? ഇന്റര്‍നെറ്റ് ബാങ്കിങ്ങ് സാധ്യമാണ്, അറിയാം

 പാസ് വേര്‍ഡും യൂസര്‍ ഐഡിയും ഇല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സാധിക്കുമോ? സാധിക്കുമെന്നാണ് ഐസിഐസിഐ ബാങ്ക് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്കായി വണ്‍ ടൈം പാസ്‌വേര്‍ഡ് അടിസ്ഥാനമാക്കിയുള്ള പുതിയ ലോഗ് ഇന്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ഇത് അനുസരിച്ച് ഇന്റര്‍നറ്റ് ബാങ്കിങ് ഇടപാടുകള്‍ക്ക് യൂസര്‍ ഐഡിയും പാസ് വേര്‍ഡും മറന്നുപോയാല്‍ നിങ്ങള്‍ ബാങ്കില്‍ നല്‍കിയിരിക്കുന്ന രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപിയും ,ഡെബിറ്റ് കാര്‍ഡിന്‌റെ പിന്‍നമ്പറും നല്കിയാല്‍ മതിയാകും. രണ്ടു ഘട്ടങ്ങളായുള്ള ഓതന്റിക്കേഷന്‍ നടപടിയിലൂടെയാമ് ഇത്  സാധ്യമാക്കുന്നത്. അതായത് ആദ്യം ആറ് അക്കങ്ങളുള്ള ഒടിപി ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്കും ഇമെയില്‍ അക്കൗണ്ടിലേക്കും അയയ്ക്കും. ഈ ഒടിപി നല്‍കിയ ശേഷം, ഉപയോക്താക്കള്‍ അവരുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് ഡെബിറ്റ് കാര്‍ഡ് പിന്‍ നല്‍കേണ്ടതുണ്ട്.

ഇങ്ങനെ രണ്ട് ഘട്ടങ്ങളായുള്ള ഓതെന്റ്‌റിക്കേഷന്‍ പ്രക്രിയ ഇവിടെ സംഭവിക്കുന്നതിനാല്‍ യൂസര്‍ ഐഡി, പാസ്വേഡ് എന്നിവ ഉപയോഗിച്ചു ലോഗ് ഇന്‍ ചെയ്യുന്നതുപോലെ തന്നെ സുരക്ഷിതമാണ് ഒടിപി ഉപയോഗിച്ചുള്ള ലോഗ് ഇന്‍ സംവിധാനവുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുന്നതിനായി പുതിയ ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയത്, പ്രയാസം കൂടാതെ സൗകര്യപ്രദമായി ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ സഹായിക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved