ഐസിഐസിഐ ബാങ്കിന്റെ ഫിറ്റ്ച്ച് റേറ്റിങ് നേരിയ തോതില്‍ കുറച്ചു

June 04, 2019 |
|
Banking

                  ഐസിഐസിഐ ബാങ്കിന്റെ ഫിറ്റ്ച്ച്  റേറ്റിങ് നേരിയ തോതില്‍ കുറച്ചു

ഗ്ലോബല്‍ റേറ്റിങ് ഏജന്‍സിയായ ഫിറ്റ്ച്ച് തിങ്കളാഴ്ച ഐസിഐസിഐ ബാങ്കിന്റെ റേറ്റിങ് നേരിയ തോതില്‍ കുറച്ചു. സ്വകാര്യ ബാങ്കുകളുടെ സാമ്പത്തീക ഭദ്രത കുറഞ്ഞത് കണക്കിലെടുത്താണ് അത്. ബാങ്കിന്റെ പ്രവര്‍ത്തന രംഗത്ത് നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് റേറ്റിങ് വരുന്നതെന്നാണ് ഫിറ്റച്ചിന്റെ വിശദീകരണം. ഐസിഐസിഐയുടെ സപ്പോര്‍ട്ട് റേറ്റിങ് 3-ലെക്കും സപ്പോര്‍ട്ട് റേറ്റിങ് ഫ്ളോര്‍ ബിബി+ ആക്കിയതാകും ഫിറ്റ്ച്ച് അറിയിച്ചു. ബിബി റേറ്റിങ് ഊഹക്കച്ചവടത്തെയാണ് സൂചിപ്പിക്കുന്നത്. അതേ സമയം ബിബിബി നല്ല ക്രഡിറ്റ് നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. 

ഇന്ത്യന്‍ ബാങ്കുകളുടെ പ്രകടനം വലിയ തോതില്‍ താഴേക്ക് വീഴുമായിരുന്നു. എന്നാല്‍, ഈ മേഖല ഇപ്പോഴും മോശം അസറ്റ് ഗുണനിലവാരത്തിലും ബുദ്ധിമുട്ടുകയാണെന്ന് പറയുന്നു. ഐസിഐസിഐയുടെ പ്രധാന മൂലധനം മറ്റ് ഇന്ത്യന്‍ ബാങ്കുകളെ അപേക്ഷിച്ച് കൂടുതലാണ്. എന്നാല്‍ ഇപ്പോഴത്തെ സംവിധാനം അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി  മിതമായ ഒരു ശേഖരം മാത്രമാണ് ഉളളത്. ലാഭമുണ്ടാക്കുന്ന ഉപകമ്പനികളിലൂടെ ഓഹരികള്‍ വില്‍ക്കുന്നതിലൂടെയും വിദേശ ഉപഭോഗവകുപ്പില്‍ നിന്നുള്ള അധിക മൂലധനം തിരിച്ചുപിടിക്കുന്നതിലൂടെയും ബാങ്കിന്റെ മൂലധനം കുറയുന്നുണ്ടെന്ന് ഫിച്ച് വിശ്വസിക്കുന്നു.മറ്റ് വലിയ സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് ഐസിഐസിഐയില്‍ വായ്പ അനുപാതം ദുര്‍ബലമാണ്. എന്നിരുന്നാലും 7.5 ശതമാനം വര്‍ദ്ധനവ് 2019-20 കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 10 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved