
മുന്‍ ഐസിഐസിഐ ബാങ്ക് സി.ഇ.ഒ ചന്ദാ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചര്‍ എന്നിവര്‍ക്കെതിരെയുള്ള പ്രാഥമിക അന്വേഷണം സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അവസാനിപ്പിച്ചു. വീഡിയോകോണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത്തിനെതിരെ കഴിഞ്ഞ ആഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വായ്പയില്‍ നിയമവിരുദ്ധമായെന്തെങ്കിലും നടന്നിട്ടുണ്ടോ എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നടന്നത്.
ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജസ്ബീര്‍ സിങ്ങും പോലീസ് സൂപ്രണ്ട് സുധന്‍ശു മിശ്രയും അന്വേഷണ സംഘത്തിന്റെ ഭാഗമായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി ജെ ബാജ്‌പേയിയുടെ നിര്‍ദ്ദേശപ്രകാരം 2018 ഡിസംബറില്‍ കൊച്ചാറിന് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ഇല്ലായിരുന്നു.
വീഡിയോകോണിന് ഐസിഐസിഐ അനുവദിച്ച അനധികൃതമായ വായ്പയുടെ പരാതിയിലാണ് ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിനെതിരേ സിബിഐ അന്വേഷണം നടക്കുന്നത്. വീഡിയോകോണ്‍ പ്രമോട്ടര്‍ വേണുഗോപാല്‍ ധൂത്, ചന്ദാ കൊച്ചാര്‍, ഇവരുടെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നത്. 2012ലാണ് ഐസിഐസിഐ ബാങ്ക് വീഡിയോകോണിന് വായ്പ അനുവദിച്ചത്. അന്വേഷണം ആരംഭിച്ചതോടെ ചന്ദാ കൊച്ചാര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ അനധികൃതമായി വായ്പ അനുവദിച്ചതിനെതിരേ ബാങ്ക്തലത്തില്‍ അന്വേഷണം നടക്കവേയായിരുന്നു ചന്ദാ കൊച്ചാറിന്റെ രാജി.