സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ ഇന്ത്യയുടെ വന്‍കുതിപ്പ്

November 12, 2018 |
|
Lifestyle

                  സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ ഇന്ത്യയുടെ വന്‍കുതിപ്പ്

സ്മാര്‍ട്‌ഫോണ്‍ കച്ചവടത്തില്‍ ഇന്ത്യ യുഎസിനെ പിന്തള്ളി. ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഫോണ്‍ വാങ്ങിക്കൂട്ടുന്നുവെന്ന സവിശേഷതയ്ക്കപ്പുറം ഇന്ത്യാ സ്വന്തമായി ഫോണ്‍ നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്നുവെന്നതാണ് ഇപ്പോഴുള്ള പ്രത്യേകത.മെയ്ക്ക്് ഇന്‍ ഇന്ത്യ' ആഹ്വാനം പല വ്യവസായ മേഖലകളിലും വലിയ ചലനമുണ്ടാക്കിയിട്ടില്ലെങ്കിലും സ്മാര്‍ട്‌ഫോണിന്റെ കാര്യത്തില്‍ സ്ഥിതി അതല്ല.

ഇന്ത്യന്‍ കമ്പനികള്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ നിന്ന് ഫോണ്‍ ഇറക്കുമതി ചെയ്തു വില്‍ക്കുകയായിരുന്നെങ്കില്‍ ഇപ്പോള്‍ മുന്‍നിരക്കാരായ സാംസങ്ങും ചൈനീസ് ത്രിമൂര്‍ത്തികളായ വണ്‍ പ്ലസ് ഓപ്പോ വിവോ എന്നിവയും ഷഓമിയുമൊക്കെ ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണ്‍ ഏതാണ്ടു പൂര്‍ണമായും ഇവിടെ അസംബിള്‍ ചെയ്യുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. സുപധാന ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുകയാണെങ്കിലും ഇവിടെ കൂട്ടിയോജിപ്പിച്ചാലേ വിപണിയില്‍ വില കൊണ്ടു മല്‍സരിക്കാനാവൂ എന്നത് എല്ലാ കമ്പനികള്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്ച ാരണം ഇറക്കുമതിത്തീരുവ സര്‍ക്കാര്‍ ഉയര്‍ത്തിനിര്‍ത്തിയിരിക്കുകയാണ്. ഉയര്‍ന്ന നികുതി വിലയില്‍ പ്രതിഫലിച്ചാല്‍ ഉപയോക്താക്കള്‍ അകന്നുപോകുമെന്നതാണ് കാരണം.

Related Articles

© 2025 Financial Views. All Rights Reserved