
മുംബൈ: രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണി ഉഷാറാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ കമ്പനികളില്‍ നിന്നും പുറത്ത് വരുന്നത്. പ്രതിവര്‍ഷം 9.9 ശതമാനം വളര്‍ച്ചയും ത്രൈമാസ കണക്കുകള്‍ പ്രകാരം 14.8 ശതമാനവുമാണ് വളര്‍ച്ച. സാംസങ് വിപണിയിലേക്ക് വമ്പന്‍ തിരിച്ച് വരവ് നടത്തുമ്പോള്‍ ഷവോമി ഇപ്പോള്‍ വിപണിയില്‍ ക്ഷീണം നേരിടുകയാണ്. എന്നാല്‍ ഓപ്പോ, വിവോ, റിയല്‍മീ എന്നീ കമ്പനികള്‍ വന്‍ വളര്‍ച്ചയാണ് നേടുന്നത്.
റിയല്‍മീയ്ക്ക് പ്രതിവര്‍ഷം 602.4 ശതമാനം വളര്‍ച്ച ലഭിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 36.9 മില്യണ്‍ സ്മാര്‍ട്ട് ഫോണുകള്‍ ഷിപ്പ് ചെയ്‌തെന്നും ഇവ വ്യക്തമാക്കുന്നു. ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് മാര്‍ക്കറ്റില്‍ പ്രിയം. കഴിഞ്ഞ വര്‍ഷം 9.3 യൂണിറ്റ് വിറ്റ സ്ഥാനത്ത് സാംസങ് ഇക്കുറി 16.6 ശതമാനം അധികം വളര്‍ച്ചയാണ് നേടിയത്.
ഇന്ത്യന്‍ സ്മാര്‍ട്ട് വിപണിയുടെ 28.3 ശതമാനമാണ് ചൈനീസ് കമ്പനി ഫോണുകള്‍ക്കുള്ളത്. ചൈനീസ് കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരങ്ങള്‍ക്കിടയിലും സാംസങ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള സാംസങ് വിപണിയുടെ 25.3 ശതമാനമാണ്്‌സ്വന്തമാക്കിയത്.
റെഡ്മി 6എ, റെഡ്മി നോട്ട് 7 പ്രൊ എന്നീ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ച വന്‍ സ്വീകാര്യതയാണ് ഷവോമിയെ ഒന്നാമതെത്തിച്ചത്. ഗാലക്സി എ സീരീസ് ഫോണുകള്‍ സാംസങിനെ തുണച്ചു. ഗാലക്സി എ 10, എ2 കോര്‍ എന്നിവക്കൊപ്പം ഗാലക്സി എം സീരീസിനും ലഭിച്ച പിന്തുണ സാംസങിന് 20000രൂപക്കുള്ളിലെ സ്മാര്‍ട്ട്ഫോണുകളുടെ വിഭാഗത്തില്‍ വലിയ സ്ഥാനമാണ് നേടിക്കൊടുത്തത്.
അതേസമയം, രണ്ടാം പാദത്തില്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളില്‍ മൂന്നാം സ്ഥാനത്തേക്ക് വിവോ കുതിച്ചെത്തുകയും ചെയ്തു. മുന്‍ പാദത്തേക്കാള്‍ 31.6 ശതമാനമെന്ന വന്‍ വളര്‍ച്ചയാണ് വിവോ നേടിയത്. വിവോയുടെ Y91 കഴിഞ്ഞ പാദത്തില്‍ വിറ്റ ആദ്യ അഞ്ച് ഫോണുകളില്‍ ഇടം നേടുകയും ചെയ്തു. 41.0 ശതമാനം വളര്‍ച്ച നേടിയ ഒപ്പോയാണ് നാലാം സ്ഥാനത്ത്. ചൈനീസ് ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ ബി.ബി.കെയുടെ സ്മാര്‍ട്ട്ഫോണ്‍ കമ്പനികളാണ് ഒപ്പോ, വിവോ, റിയല്‍മി, വണ്‍പ്ലസ് തുടങ്ങിയവയെല്ലാം എന്നതും ശ്രദ്ധേയമാണ്.