
ഇന്ത്യ അടുത്ത 10 വര്‍ഷത്തിലനുള്ളില്‍ 5ജി മാര്‍ക്കറ്റില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായി മാറുമെന്ന് ചൈനീസ് ടെലികോം കമ്പനിയായ അഭിപ്രായപ്പെട്ടു. ചൈനയെ മറികടക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന വിലയിരുത്തലും ഹുവായ് നടത്തുന്നുണ്ട്. ഗ്ലോബല്‍ ടെലികോം രംഗത്തെ പ്രമുഖ കമ്പനിയായ ജിഎസ്എം അസോസിയേഷന്‍ 2025 ഓടെ ആഗോളതലത്തില്‍ 1.4 ബില്ല്യന്‍ 5 ജി കണക്ഷനുകള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്.
ഇതില്‍ 5 ജി കണക്ഷനുകള്‍ കൂടുതലും എത്തുക അമേരിക്കയിലാണ്. അമേരിക്കയില്‍ 30 ശതമാനവും ഇന്ത്യയിലും ചൈനയിലും അഞ്ച് ശതമാനവുമാണ് 5ജി കണക്ഷനുകള്‍ എത്തുകയെന്ന് ജിഎസ്എം അസോസിയേന്‍ കണക്കുകള്‍ കൂട്ടുന്നു. നിലവില്‍ ഭാരതി എയര്‍ടെല്ലും, വൊഡാഫോണും 5ജി നെറ്റ് വര്‍ക്കിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഇന്ത്യയില്‍ 5ജി നെറ്റ് വര്‍ക്ക് ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വേഗത്തിലാണ് നടപടികള്‍ സ്വീകരിച്ചു വരുന്നത്.