
ന്യൂഡല്‍ഹി: രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറുമോ എ്ന്നാണ് വ്യവസായ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. വാഹന നിര്‍മ്മാണ കമ്പനികള്‍ വിപണി രംഗത്ത് നേരിട്ട് സമ്മര്‍ദ്ദങ്ങള്‍ വലിയ ആശയകുഴപ്പത്തിലുമാണ്. രാജ്യത്തെ ഓട്ടോമൊബീല്‍ രംഗത്തെ വളര്‍ച്ച ഇപ്പോള്‍ ഉടഞ്ഞുപോവുകയാണെന്നാണ് ടാറ്റാമോട്ടോര്‍സ് സിഇഒയും മാനേജിങ് ഡയറക്ടറുമായ ഗുന്റര്‍ ബുത്ത്‌ഷെക് വ്യക്തമാക്കിയിട്ടുള്ളത്. ഉപഭോക്ൃ മനോഭാവത്തിന്റെ മോശം സ്ഥിതി ഇപ്പോഴും വാഹന വില്‍പ്പനയില്‍ നേരിടുന്ന പ്രതിസന്ധിക്ക് വലിയ മുറിവേല്‍പ്പിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് ആട്ടോമൊബൈല്‍സ് മാനുഫാക്‌ചേഴ്‌സ് (എസ്‌ഐഎഎം) വാര്‍ഷിക സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം കഴിഞ്ഞ കുറേ മാസങ്ങളായി വാഹന വില്‍പ്പനയില്‍ വലി പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തെ മുന്‍നിര വാuന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം വെട്ടിക്കുറച്ചും, ജീനക്കാരെ പിരിടച്ചുവിട്ടുമുള്ള നടപടി ഇപ്പോഴും തുടര്‍ന്നുപോവുകയാണ്. ജോലിസമയം ഒരു ഷിഫ്റ്റാക്കി വെട്ടിക്കുറച്ചുമുള്ള നടപടികളാണ് രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ ഇപ്പോള്‍ നടത്തുന്നത്. അതേസമയം കേന്ദ്രസര്‍ക്കാറിന്‍െ ചില തെറ്റായ നയങ്ങളും വാഹന വില്‍പ്പനയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ തകര്‍ച്ച തന്നെയാണ് പ്രധാന കാരണം. വാഹന വായ്പ നല്‍കാന്‍ രാജ്യത്തെ എന്‍ബിഎഫ്‌സി സ്ഥാപനങ്ങളുടെ കൈവശം മൂലധനമില്ലാത്ത സാഹചര്യം വിപണി രംഗത്തെ ്ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്്.
എന്നാല്‍ രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോര്‍സിന്റെ വില്‍പ്പനയില്‍ മാത്രം 58 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹോണ്ടാ കാര്‍സിന്റെയും, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെയും വില്‍പ്പനയില്‍ യഥാക്രമം 51 ശതമാനവും, 21 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ വാഹന വില്‍പ്പനയില്‍ ആഗസ്റ്റ് മാസത്തിലും ഇടിവുണ്ടായതില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വാഹന വില്‍പ്പനയില്‍ ഇടിവ് രൂപപ്പെട്ടത് മൂലം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും, ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാല്‍ മാത്രമേ വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ടാവുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്.