
ഇന്‍ഡസ്‌ലാന്‍ഡ് ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ബാങ്കിന്റെ അറ്റാദായം 2018-2019 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച നാലാം പാദത്തില്‍ 62.21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ അറ്റാദായം 360.10 കോടി രൂപയായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം നിരീക്ഷകര്‍ വിലയിരുത്തിയത് 765 കോടി രൂപയുടെ അറ്റാദായം ബാങ്ക് നേടുമെന്നായിരുന്നു. ഈ നിരീക്ഷണങ്ങളെയെല്ലാം തെറ്റിച്ചാണ് ബാങ്കിന്റെ അറ്റാദായത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.
മുന്‍വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് 953.10 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് നേടിയത്. ബാങ്കിന്റെ ലാഭത്തിലും വരുമാനത്തിലും വന്‍ ഇടിവ് വന്നതായാണ് റിപ്പോര്‍ട്ടുകളിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം ബാങ്കിന്റെ അറ്റ പലിശയിനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു. ബാങ്കിന്റെ അറ്റ പലിശയിനത്തിലെ വരുമാനം 2,232 കോടി രൂപയായി വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.