കുറഞ്ഞ വിലയ്ക്ക് ഐ ഫോണ്‍ 11 സ്വന്തമാനുള്ള അവസരം; അടുത്ത വര്‍ഷം ആപ്പള്‍ ഐ ഫോണിന്റെ വില കുറയും

October 05, 2019 |
|
Lifestyle

                  കുറഞ്ഞ വിലയ്ക്ക്  ഐ ഫോണ്‍ 11 സ്വന്തമാനുള്ള അവസരം;  അടുത്ത വര്‍ഷം ആപ്പള്‍ ഐ ഫോണിന്റെ വില കുറയും

ആപ്പിളിന്റെ ഐഫോണുകള്‍ വിലയുടെ കാര്യത്തില്‍ എന്നും മുന്നിലാണ്. വിലയുടെ കാര്യത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ഐഫോണ്‍ 11 സീരീസിന്റെ കാര്യത്തിലും അത് അങ്ങനെതന്നെയായിരുന്നു. എന്നാല്‍ വിലക്കൂടുതല്‍ കാരണം ഐഫോണ്‍ 11 സീരിസ് സ്വന്തമാക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്തയെത്തി. അടുത്തവര്‍ഷത്തോടെ ആപ്പിളിന്റെ എസ് ഇ ഐഫോണ്‍ 8ന്റെ രൂപസാദ്യശ്യത്തില്‍ ഐഫോണ്‍ 11 ന്റെ ഫീച്ചറുമായി വിലകുറഞ്ഞെത്തുമെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

2020 ല്‍ പുറത്തിറക്കുന്ന പുതിയ എസ് ഇ ഐഫോണിന് വിലകുറവാണെന്ന് മാത്രമല്ല മികച്ചതും ആയിരിക്കും. ഐഫോണ്‍ 8 ന് സമാനമായതുമായ ഹാന്‍ഡ്സെറ്റിമുള്ളില്‍ ഐഫോണ്‍ 11 ന് സമാനമായ ഒരു പ്രോസസ് ആയിരിക്കും സമ്മാനിക്കുക. 4.7 ഇഞ്ച് സ്‌ക്രീന്‍ ഓട് കൂടിയ ഫിംഗര്‍ ഐഡി എന്നിവയോട് കൂടിയ ഫോണ്‍ 2020 ന്റെ ആദ്യ പാദത്തില്‍ തന്നെ പുറത്തിറങ്ങിയേക്കും.

ഐഒഎസ് സവിശേഷതകള്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുന്നതിനുള്ള കപ്പേര്‍ട്ടിനോ കമ്പനിയുടെ മാര്‍ഗ്ഗമാണ് പുതിയ എസ്ഇയിലുടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ സ്മാര്‍ട്ട്ഫോണിനായി അമിത വില നല്‍കേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേതകത.പുതിയ മോഡലിന്റെ പേരും വിലയും തീരുമാനിച്ചിട്ടില്ലെങ്കിലും ഐഫോണ്‍ എസ്ഇയുടെ പുതിയ തലമുറയിലെ ഒന്നായിരിക്കുമത്.

Read more topics: # iPhone 11, # ഐഫോണ്‍ 11,

Related Articles

© 2025 Financial Views. All Rights Reserved