കാര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഇനി ഐഫോണ്‍ മതി; ഉപയോഗിക്കുംവിധം

February 10, 2020 |
|
Lifestyle

                  കാര്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഇനി ഐഫോണ്‍ മതി; ഉപയോഗിക്കുംവിധം

ആപ്പിളിന്റെ പുതിയ ഓഎസ് ആയ ഐഓഎസ് 13.4 ലെ ഏറ്റവും വലിയ സവിശേഷത കാര്‍കീ ഫീച്ചറാണ്. ഇത് ഉപയോക്താക്കളെ അവരുടെ കാര്‍ അണ്‍ലോക്ക് ചെയ്യാനും ലോക്ക് ചെയ്യാനും സ്റ്റാര്‍ട്ട് ചെയ്യാനും ഓഫാക്കാനും അനുവദിക്കും. എന്നിരുന്നാലും അത് എന്‍എഫ്‌സിയുമായി പൊരുത്തപ്പെടുന്ന വാഹനങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന ന്യൂനതയുമുണ്ട്. ഈ ഫീച്ചര്‍ വന്നാല്‍ ഐഫോണിന് വലിയൊരു നേട്ടമായിരിക്കും വിപണിയിലുണ്ടാകുക. ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനമുള്ള ഏത് കാറിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ ഐ ഫോണ്‍ കാറുമായി പെയര്‍ ചെയ്യുകയും ഐഫോണിലോ ആപ്പിള്‍ വാച്ചിലോ നിങ്ങളുടെ വാലറ്റ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയും വേണ്ടിവരും. അതോടെ നിങ്ങള്‍ക്ക് വാഹനം ലോക്ക്-അണ്‍ലോക്ക് ചെയ്യാനും ഓണാക്കാനും ഓഫാക്കാനും സാധിക്കും. നിങ്ങളുടെ ഡിജിറ്റല്‍ കാര്‍ കീ വാലറ്റ് ആപ്ലിക്കേഷന്‍ വഴി സുഹൃത്ത് അല്ലെങ്കില്‍ ബന്ധുവുമായി ഈ സൗകര്യം പങ്കിടാനുള്ള ഓപ്ഷനുമുണ്ട്.

കാര്‍ കീ സവിശേഷത സജ്ജീകരിക്കുന്നതിന് നിങ്ങളുടെ വാഹനത്തില്‍ എന്‍എഫ്‌സി റീഡറിന് മുകളില്‍ നിങ്ങളുടെ ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ച് സ്ഥാപിക്കുക. രണ്ടും തമ്മില്‍ പെയര്‍ ചെയ്യുന്നതിന് തുടക്കത്തില്‍ ഏതാനും നിമിഷങ്ങള്‍ വേണ്ടിവരും. അതുകൊണ്ട് തന്നെ എന്‍എഫ്‌സി റീഡറില്‍ നിന്ന് ഐഫോണ്‍ നീക്കം ചെയ്യാന്‍ പാടില്ല.പെയറിങ് പരാജയപ്പെട്ടാല്‍ ഒരു പിന്‍കോഡ് ഉപയോഗിച്ച് വാലറ്റ് ആപ്ലിക്കേഷനിലേക്ക് കാര്‍ കീ ചേര്‍ക്കാന്‍ കഴിയും. ആപ്പിള്‍ അല്ല ആദ്യമായി ഈ ഫീച്ചര്‍ കൊണ്ടുവന്നത്. ഹ്യുണ്ടായിക്ക് ഇതിനകം തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഡിജിറ്റല്‍ കീ ആപ്ലിക്കേഷനുണ്ട്.

Read more topics: # ഐ ഫോണ്‍, # i phone,

Related Articles

© 2024 Financial Views. All Rights Reserved