ആപ്പിള്‍ ഐ ഫോണിന്റെ വില കുറക്കാന്‍ വീണ്ടും സാധ്യത

May 02, 2019 |
|
Lifestyle

                  ആപ്പിള്‍ ഐ ഫോണിന്റെ വില കുറക്കാന്‍ വീണ്ടും സാധ്യത

ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകളുടെ വില കുറച്ചതോടെ വരുമാനത്തിലും ലാഭത്തിലും വന്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചെന്ന് ആപ്പിള്‍ സിഇഒ ടിം കൂക്ക് പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ നേട്ടം കൊയ്തതോടെ ആപ്പിള്‍ ഐഫോണുകളുടെ വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐ ഫോണ്‍ മോഡലുകളുടെ വില കുറച്ചാല്‍ വിപണിയില്‍ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് ആപ്പിള്‍ കരുതുന്നത്. ആപ്പിള്‍ ഐ ഫോണിന്റെ വില വീണ്ടും കുറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഐ ഫോണ്‍ എക്‌സ് ആറിന്റെ വിലയാണ് കമ്പനി കഴിഞ്ഞ മാസം കുറച്ചത്. ആപ്പിള്‍ എക്‌സ്ആറിന്റെ വില ഇപ്പോള്‍ 59,990 രൂപയും, 76,9000 രൂപയുമാണ് ഇപ്പോള്‍ ഉള്ളത്. പ്രീമിയം സ്മാര്‍ട് ഫോണ്‍ വിപണി കീഴടക്കുകയെന്നതാണ് ആപ്പിള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.  ആപ്പിള്‍ ഇന്ത്യയില്‍ വീണ്ടും വിലകുറക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനി അധികൃതര്‍ ലക്ഷ്യമിടുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved