
കീ വേണ്ട. ഐഫോണ്‍ മതി ഇനി കാര്‍ സ്റ്റാര്‍ട്ട് അക്കാന്‍. ഐ ഫോണിന്റെ പുതിയ ഒഎസ് വേര്‍ഷനായ 14 ലാണ് പുതിയ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്സി) സംവിധാനമുപയോഗിച്ച് ഹാന്‍ഡിലില്‍ തൊട്ടാല്‍ മതി. കാര്‍ സ്റ്റാര്‍ട്ടാക്കാം. അതുപോലെതന്നെ ഓഫ് ചെയ്യാനും കഴിയും.
ഐഫോണ്‍ ഉപയോഗിക്കുന്ന മറ്റൊരാള്‍ക്ക് ആവശ്യമെങ്കില്‍ താക്കോല്‍ കൈമാറാനും കഴിയും. ഇങ്ങനെ കൈമാറുന്നവരുടെ കാര്‍ ഉപയോഗം നിയന്ത്രിക്കാനും അവസരമുണ്ട്. ഹാന്‍ഡിലിനോട് ചേര്‍ന്ന് പിടിക്കാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സംവിധാനം പരിഷ്‌കരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി പുതിയ യുഐ ചിപ്പ് വികസിപ്പിക്കാനിരിക്കുകയാണ് കമ്പനി. പോക്കറ്റിലോ മറ്റോ വെച്ചാലും പ്രവര്‍ത്തിപ്പിക്കാന്‍ ഇതിലൂടെ കഴിയും.
നിലവില്‍ ഒരൊറ്റ കാറിലും ഇത് ഉപയോഗിക്കാനാവില്ല. അടുത്തമാസം യുഎസില്‍ പുറത്തിറക്കുന്ന പുതിയ 2020 ബിഎംഡബ്ളിയു 5 സീരിസില്‍ ഈ സംവിധാനമുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഐഒഎസ് 13ലും പുതിയ സംവിധാനം ഉള്‍പ്പെടുത്തുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. അടുത്തമാസത്തോടെ തിരഞ്ഞെടുത്തയിടങ്ങളില്‍ ഉപയോഗിച്ചുതുടങ്ങാം. വൈകാതെ മറ്റുകാറുകളിലും പ്രവര്‍ത്തിപ്പിക്കാന്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും അപ്പിള്‍ അധികൃതര്‍ പറയുന്നു.