
മഹീന്ദ്രയുടെ സബ്‌സിഡറി ക്ലാസിക് ലജന്റായ ജാവ പെരക് ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.94 ലക്ഷം രൂപയാണ് എക്‌സഷോറൂം വില. ജാവ മോട്ടോര്‍സൈക്കിള്‍ ഫാമിലിയിലെ മൂന്നാമത്തെ മോഡലാണിവന്‍. ജാവ ,ജാവ ഫോര്‍ട്ടി ടു വിന് ശേഷമുള്ള ഈ മോഡലിന്റെ വരവിന് ആഘോഷപൂര്‍വ്വം കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍യ ബിഎസ് 6 ചട്ടങ്ങള്‍ പാലിക്കുന്ന മോഡലാണിത്.
334 സിസി, ലിക്വിഡ് കൂള്‍ഡ്, ഒരൊറ്റ സിലിണ്ടര്‍,നാല് സ്‌ട്രോക്ക്, 30 ബിഎച്ച്പിയും 31 ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഡിഒഎച്ച്‌സി എഞ്ചിന്‍ എന്നിവ സവിശേഷതകളാണ്. എഞ്ചിന്റെ സ്പീഡ് ട്രാന്‍സ്മിഷന്‍ 6 ആണ്. 2020 ഏപ്രില്‍ മാസത്തോടെ വിപണയില്‍ ലഭ്യമാകും. ജാവയുമായി ഏറെ സാമ്യമുള്ള മോഡലാണിത്.മുമ്പില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്‍ഭാഗത്ത് 7 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സസ്‌പെന്‍ഷനും ഉണ്ട്. ഫ്‌ളോട്ടിങ് സിംഗിള്‍ സീറ്റാണ് ജാവ പെരാകിനുള്ളത്.