
ജീപ്പ് റെനെഗേഡ് എസ് യുവിയുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തി. റെനഗേഡിന്റെ ഡീസല്‍ പതിപ്പുകളേക്കാള്‍ 120 കിലോഗ്രാം അധികഭാരം മാത്രമേ ഈ പതിപ്പിനുള്ളൂ. ജനുവരിയില്‍ ഈ മോഡലിന്റെ ഡെലിവറി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഓഫ് റോഡ് ശേഷിയിലും ഓണ്‍റോഡ് പെര്‍ഫോമന്‍സിലും വാഹനപ്രേമികളുടെ മനംകവരാനാകും ഈ പതിപ്പിന്.
സവിശേഷതകള്‍
ജീപ്പ് റെനെഗേഡ് എസ് യുവിയുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പ് 130 കി.മി പരമാവധി വേഗതയില്‍ അമ്പത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ഇലക്ട്രിക് കരുത്തിലാണ് ഇത് സാധ്യമാകുന്നത്. ബാറ്ററി പാക്കിനെ കുറിച്ച് പറഞ്ഞാല്‍ ഇന്ധനടാങ്കിന്റെ സ്ഥാനത്തിനോട് ചേര്‍ന്ന് ഫ്‌ലോറിലെ സെന്‍ട്രല്‍ ടണലിനും പിന്‍സീറ്റിനും ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നത്.ബാറ്ററി പാക്കിനായി സ്ഥലം അപഹരിച്ചതിനാല്‍ 39 ലിറ്ററായി പെട്രോള്‍ ടാങ്കിന്റെ വലുപ്പവും കുറിച്ചിട്ടുണ്ട് കമ്പനി.134 എച്ച്പി ഇലക്ട്രിക് മോട്ടോറാണിതിന്റെ കരുത്ത്. ഒന്നര ലിറ്ററിന്റെ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. 180 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന എഞ്ചിന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. എഞ്ചിനില്‍ ബെല്‍റ്റ് ആക്ടിവേറ്റഡ് ജനറേറ്റര്‍ നല്‍കിയിട്ടുണ്ട്.
വാഹനം ബ്രേക്ക് ചെയ്യുന്ന സമയത്ത് ഇത് ബാറ്ററി റീചാര്‍ജ് ചെയ്യും. പരിപൂര്‍ണമായും ഇലക്ട്രിക് മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എസ്യുവിയുടെ പിന്‍ഭാഗത്തെ ചക്രങ്ങളിലേക്ക് ബാറ്ററി പവര്‍ നല്‍കുന്നതിനാല്‍ ശുദ്ധമായ പ്രെട്രോള്‍ മോഡില്‍ എഞ്ചിന്‍ മുന്‍ചക്രങ്ങളെ ശക്തിപ്പെടുത്തുന്നു.എഞ്ചിനില്‍ ബെല്‍റ്റ് ആക്റ്റിവേറ്റഡ് ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ തന്നെ വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ ഇത് ബാറ്ററി റീചാര്‍ജ് ചെയ്യുമെന്നത് നല്ലൊരു സവിശേഷതയാണ്.
ഓള്‍-വീല്‍ ഡ്രൈവ് പതിപ്പ് 240 bhp വരെ കരുത്ത് ഉത്പാദിപ്പിക്കും,വെറും 7.0 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും.പുതിയ പതിപ്പിന് 259 എന്‍എം ടോര്‍ക്ക് ലഭിക്കും. ഇത് മികച്ച ഓഫ് റോഡിങ് പെര്‍ഫോമന്‍സാണ് നല്‍കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. പിഎച്ച്ഇവി പതിപ്പിലേക്ക് ചുവടുമാറിയിട്ടും ക്യാബിന്‍ സ്‌പേസ് പഴയപോലെ വിശാലമായി നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ഈ സുന്ദരന്‍ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ എപ്പോള്‍ എത്തിക്കുമെന്ന കാര്യത്തില്‍ കമ്പനി ഒന്നുംപറഞ്ഞിട്ടില്ല. നിലവില്‍ റെനഗേഡിന് 18,750 ഡോളറാണ് വിപണിയിലെ വില. പുതിയ പതിപ്പിന്റെ വില നിലവാരം അറിഞ്ഞിട്ടില്ല.