
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വേഗമേറിയ നെറ്റ് വര്‍ക്ക് ഏതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അത് റിലയന്‍സിന്റെ ജിയോയാണെന്ന് ടെലികോം റെഗിലേറ്ററി അതോറിറ്റി (ട്രായി) പറയുന്നു. ഫിബ്രുവരിയിലെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. ഒരുസെക്കന്റില്‍ 20.9 മെഗാ ബിറ്റ് സ്പീഡ് നെറ്റ് വര്‍ക്കാണ് ജിയോക്കുള്ളത്. അതേസമയം ജിയോക്ക് തൊട്ടുപിന്നിലായി വൊഡാഫോണ്‍ നെറ്റ് വര്‍ക്കും, എയര്‍ടെല്ലും ഉണ്ട്.
അതേസമയം ഭാരതി എയര്‍ടെല്ലിന്റെയും വൊഡാഫോണ്‍ നെറ്റ് വര്‍ക്കിന്റെയും വേഗത ജനുവരിയില്‍ ഉള്ളതിനേക്കാള്‍ കുറഞ്ഞു. ജനുവരിയില്‍ വൊഡാഫോണ്‍ നെറ്റ് വര്‍ക്കിനും, ഭാരതി എയര്‍ടില്ലിനും ഉണ്ടായ വേഗത 9.4 എംബിപിഎസ് ആയിരുന്നു. ഇത് ഫിബ്രുവരിയിലെത്തിയപ്പോള്‍ 6.7 എംബിപിഎസായി ചുരുങ്ങി.
അതേയമയം ഐഡിയയുടെ നറ്റ് വര്‍ക്കില്‍ വേഗതയുണ്ടായി. ജനുവരിയില്‍ 5.5 എംബിപിഎസ് വേഗയായിരുന്നു ഉണ്ടായിരുന്നത്. ഇത് ജനുവരിയിലെത്തിയപ്പോള്‍ 5.7 എംബിപിഎസായി ഉയര്‍ന്നു. രാജ്യത്ത് ജിയോ ഏറ്റവും വേഗതയിലുള്ള നെറ്റ് വര്‍ക്കായി മുന്നേറുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാറുള്ളതും റിലയന്‍സിന്റെ ജിയോക്കാണ്.