ഇലക്ട്രിക് വാഹന പദ്ധതി ഉപേക്ഷിച്ച് ജെഎസ്ഡബ്ല്യു

March 30, 2019 |
|
Lifestyle

                  ഇലക്ട്രിക് വാഹന പദ്ധതി ഉപേക്ഷിച്ച് ജെഎസ്ഡബ്ല്യു

വര്‍ധിച്ചു വരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് ജെഎസ്ഡബ്ല്യു ഇലക്ട്രിക് വാഹന പദ്ധതിയിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജെഎസ്ഡബ്ല്യു എനര്‍ജി ബോര്‍ഡ് ഇലക്ട്രിക് വാഹനങ്ങളുടെ പദ്ധതി ഉപേക്ഷിച്ചിരിക്കുകയാണ്. വ്യവസായവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളുടെ കാരണവും, വൈദ്യുതി മേഖലയിലെ വളര്‍ച്ചാ സാധ്യതകള്‍ക്കുവേണ്ടി മൂലധനമായി നിലനിര്‍ത്തുന്നതിനാലും ഈ പദ്ധതി ഉപേക്ഷിച്ചതാണ് സജ്ജന്‍ ജിന്‍ഡാല്‍ നേതൃത്വത്തിലുള്ള ജെഎസ്ഡബ്ല്യു എനര്‍ജി.

ഈ സംരംഭത്തിനായി കമ്പനി 6,500 കോടി രൂപ വകയിരുത്തിയിരുന്നു. ഇലക്ട്രിക് കാറുകള്‍ കൂടാതെ ഇലക്ട്രിക് ബസ്സുകളും ലൈറ്റ് പിക്ക്-അപ് ട്രക്കുകളും ജെഎസ്ഡബ്ല്യു എനര്‍ജി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. ഇലക്ട്രിക് വാഹന ഡിവിഷനായി നേരത്തെ 3,500-4,000 കോടി രൂപയാണ് മൂലധന ചെലവിനത്തില്‍ വകയിരുത്തിയിരുന്നത്. പിന്നീട് ഇലക്ട്രിക് വാഹന ഡിവിഷന്റെ മൂലധന ചെലവ് 6,500 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ ജെഎസ്ഡബ്ല്യു എനര്‍ജി തീരുമാനിച്ചു. 2017 ആഗസ്റ്റ് മാസത്തിലാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിനായി വിവിധ പദ്ധതികള്‍ ജെഎസ്ഡബ്ല്യു പ്രഖ്യാപിച്ചിത്. 

കമ്പനിയുടെ അവസാന വരുമാന പ്രഖ്യാപനകാലയളവില്‍ ജെയിന്‍ പ്രതിസന്ധിയിലായിരുന്നു. 2018-19 കാലഘട്ടത്തില്‍ നിര്‍മിച്ച നിക്ഷേപത്തില്‍ 25 കോടി മാത്രമാണ് കമ്പനി ചെലവിട്ടത്. മാര്‍ച്ച്-ക്വാര്‍ട്ടര്‍ അവസാനത്തോടെ ഈ സംരംഭത്തെ സംബന്ധിച്ച് ഒരു നിര്‍ദ്ദിഷ്ട പദ്ധതി പ്രഖ്യാപിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ജെയിന്‍ പറഞ്ഞു. കൊറിയ, ഉസ്ബെക്കിസ്ഥാന്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍ ജനറല്‍ മോട്ടോഴ്സിന്റെ ചെയര്‍മാനായിരുന്ന സെര്‍ജിയോ റോച്ചയെ ഇലക്ട്രിക് വാഹന പ്രൊജക്റ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ജെഎസ്ഡബ്ല്യു എനര്‍ജി നിയമിച്ചിരുന്നു.  ഇലക്ട്രിക് ബസ്സുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് പ്രശാന്ത് ജെയ്ന്‍ അറിയിച്ചത്. 

 

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved