ലംബോര്‍ഗിനി പ്രേമികള്‍ ഏറ്റവും കൂടുതലുള്ളത് ദക്ഷിണേന്ത്യയില്‍!

January 13, 2020 |
|
Lifestyle

                  ലംബോര്‍ഗിനി പ്രേമികള്‍ ഏറ്റവും കൂടുതലുള്ളത് ദക്ഷിണേന്ത്യയില്‍!

ബംഗളുരു: പ്രമുഖ കാര്‍ ബ്രാന്റായ ലംബോര്‍ഗിനിയ്ക്ക് ഏറ്റവുമധികം ആവശ്യക്കാരുള്ളത് ദക്ഷിണേന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയുടെ അമ്പത് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് തെക്കന്‍ മേഖലകളില്‍ നിന്നാണെന്ന് കമ്പനി പറയുന്നു. തെക്കേ ഇന്ത്യക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിനാലാണ് കമ്പനിക്ക് ഈ നേട്ടം സാധ്യമാകുന്നതെന്നാണ് വിവരം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നിക്ഷേപം എത്തുന്നതും ബെംഗളുരു,ഹൈദരാബാദ്,ചെന്നൈ എന്നിവിടങ്ങളിലെ ഐടി ഹബുകള്‍ സ്ഥിതി ചെയ്യുന്നതിന്റെയും ഫലമായി തെക്കന്‍ വിപണി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തില്‍ വളരുകയാണ്.

ഈ പ്രദേശങ്ങളെല്ലാം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നു. ബെംഗളുരു തീര്‍ച്ചയായും കമ്പനിക്ക് പ്രിയപ്പെട്ട വിപണിയാണെന്ന് ലംബോര്‍ഗിനിയുടെ ഇന്ത്യന്‍ മേധാവി ശരത്  അഗര്‍വാള്‍ പറഞ്ഞു. ഇറ്റലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലംബോര്‍ഗിനിയുടെ 63 ലിമിറ്റഡ് എഡിഷന്‍ അവന്റഡോര്‍ എസ് വിജെ 63 കാറുകളില്‍ ഒന്ന് വാങ്ങിയ ഒരേയൊരു ഇന്ത്യക്കാരന്‍ ബെംഗളുരുവില്‍ നിന്നാണ്.

എസ് വിജെ 900 കാറിന്റെ ലിമിറ്റഡ് എഡിഷന്‍ വാങ്ങിയ ആദ്യത്തെ ഇന്ത്യക്കാരനും ബെംഗളുരുവില്‍ നിന്നാണ്. ഇന്ത്യയിലെ സൂപ്പര്‍ കാര്‍ ആരാധാകരില്‍ വന്‍ വര്‍ധനാണ് ഉണ്ടായത്. ഇതാണ് വില്‍പ്പനയുടെ എണ്ണത്തില്‍ പ്രതിഫലിക്കുന്നതെന്ന് ലംബോര്‍ഗിനിയുടെ ഉല്‍പ്പന്ന നിരയില്‍ ഉടനീളം ശക്തമായ ആവശ്യകത പ്രകടമാകുന്നുവെന്നും അഗര്‍വാള്‍ പറഞ്ഞു. ഇന്ത്യ,ഡെല്‍ഹി,മുംബൈ,ബെംഗളുരു എന്നിവിടങ്ങളിലായി നാല് ഷോറൂമുകള്‍ ആണ് ലംബോര്‍ഗിനിക്ക് ഇന്ത്യയിലുള്ളത്. ദക്ഷിണേന്ത്യയിലെ വില്‍പ്പന മുഴുവനായും ബെംഗളുരുവിലാണ് നടക്കുന്നത്. ഇറ്റലിയിലെ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് ഇതുവരെ വില്‍പ്പന വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ 2019ല്‍ ഇന്ത്യന്‍വിപണിയില്‍ വില്‍പ്പന കൃത്യമായി വ്യക്തമാക്കാന്‍ കമ്പനി തയ്യാറായില്ല. സൂപ്പര്‍ ആഡംബര കാര്‍ വ്യവസായത്തിന്റെ വില്‍പ്പന 2019ല്‍ രാജ്യത്ത് 20% ഇടിഞ്ഞു. മൊത്തത്തിലുള്ള വാഹന വില്‍പ്പനയും കുറഞ്ഞുവെങ്കിലും ലംബോര്‍ഗിനിയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇരട്ട അക്ക വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved