
മുംബൈ: ടാറ്റ മോട്ടോഴ്സ് ലാന്‍ഡ് റോവര്‍ ഏറ്റെടുത്തിട്ട് ഒരു പതിറ്റാണ്ടിലേറെയായി കഴിഞ്ഞു. ഏറ്റെടുത്ത ഉടന്‍ തന്നെ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്ന ഒരു ചോദ്യം, ലാന്‍ഡ് റോവര്‍ അടിസ്ഥാനമാക്കിയുള്ള ടാറ്റ എസ്യുവി എപ്പോള്‍ ലഭിക്കും എന്നതാണ്. ഇതിന് ഒടുവില്‍ ഈ വര്‍ഷം ആദ്യം ഹാരിയറിന്റെ രൂപത്തില്‍ ഉത്തരം ലഭിച്ചു. ലാന്‍ഡ് റോവര്‍ എന്ന ആഡംബരം അന്യമായിരുന്ന ആളുകള്‍ക്കിടയിലേക്കാണ് ലാന്‍ഡ് റോവറിന്റെ കൂടെ ഉടമയായ ടാറ്റ, ഹാരിയര്‍ അവതരിപ്പിച്ചത്. നിര്‍മ്മാതാക്കള്‍ പോലും അമ്പരന്ന വിജയമാണ് ഈ വാഹനം നല്‍കിയത്. ഈ വിജയം ആവര്‍ത്തിക്കാന്‍ ലാന്‍ഡ് റോവറും ഹാരിയറിന്റെ പ്ലാറ്റ്ഫോമില്‍ ഒരു വാഹനമെത്തിക്കുകയാണ്.
ടാറ്റ ഹാരിയര്‍, ലാന്‍ഡ് റോവര്‍ D8 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ ചെലവ് കുറയ്ക്കുന്നതിന് വിപുലമായ രീതിയില്‍ ഇത് പരിഷ്‌ക്കരിച്ചു. കുറഞ്ഞ വിലയിലുള്ള എസ്യുവി എന്ന ആശയവുമായാണ് ഹാരിയറിന് അടിസ്ഥാനമൊരുക്കുന്ന ഒമേഗ പ്ലാറ്റ്ഫോമില്‍ ലാന്‍ഡ് റോവര്‍ എല്‍860 എന്ന എസ്യുവി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം ആരംഭിക്കാനൊരുങ്ങുന്ന ഈ വാഹനം 2021-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റത്തിനുതകുന്ന പ്ലാറ്റ്ഫോമാണിതെന്നാണ് ഹാരിയര്‍ നിരത്തിലെത്തിയ കാലയളവില്‍ ടാറ്റ അറിയിച്ചിരുന്നത്. എന്നാല്‍, കരുത്തേറിയ സ്റ്റീലില്‍ ഒരുങ്ങിയിട്ടുള്ള ഈ പ്ലാറ്റ്ഫോം ഇലക്ട്രിക് വാഹനങ്ങള്‍ അടിസ്ഥാനമൊരുക്കാന്‍ ശേഷിയുള്ളതാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേ സമയം ലാന്‍ഡ് റോവറിന്റെ ഓഫ്-റോഡ് സവിശേഷതകള്‍ ഒന്നും നഷ്ടപ്പെടാത്ത രീതിയിലാണ് പരിഷ്‌കരണങ്ങള്‍ നിര്‍വ്വഹിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനോട് സാമ്യമുള്ള രൂപമായിരിക്കും എല്‍860-ക്ക് എന്നാണ് സൂചന. ഇതിനൊപ്പം ശക്തമായ സുരക്ഷാ സംവിധാനങ്ങളും സുഖകരമായ യാത്രയും ഇതില്‍ ഉള്‍പ്പെടും. ഹാരിയറില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ മികച്ച സസ്പെന്‍ഷനും മറ്റ് മെക്കാനിക്കല്‍ സംവിധാനങ്ങളും എല്‍860-ല്‍ ഒരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. L860 എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന ഈ മോഡല്‍, നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയ L851 എന്നറിയപ്പെട്ടിരുന്ന അതേ പ്രോജക്റ്റ് തന്നെയായിരിക്കാമെന്നും വാഹനവിദ?ഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
L851 ഒരു കുട്ടി / റേഞ്ച് റോവര്‍ പ്രോജക്റ്റ് കൂടിയായിരുന്നു, എന്നാല്‍ ഇത് നിര്‍ത്തലാക്കാനുള്ള കാരണം അന്ന് വ്യക്തമാക്കിയില്ലായിരുന്നു. 45 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന ഡിസ്‌കവറി സ്പോര്‍ട്ടാണ് നിലവില്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും താങ്ങാനാവുന്ന എസ്യുവി ഉള്ളത്. ഇനി പുതിയ മോഡല്‍ ഇറങ്ങുന്നതോടെ വില കുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2021 നോട് കൂടി പുറത്തിറങ്ങുന്ന വാഹനത്തിന്റെ വിലയെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. അതിനെ കുറിച്ച് ഈ മാസം അവസാനത്തോടെ പുറത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വാഹനവിപണില്‍ എസ് യുവി വിഭാ?ഗത്തില്‍ ടൊയോറ്റ ഫോര്‍ച്ച്യൂണറുമായിട്ടാണ് ഇനി ഹാരിയറിന്റെ മത്സരമെന്നതില്‍ തര്‍ക്കമില്ല. ഫോര്‍ച്ച്യൂണര്‍ TRD സ്‌പോര്‍ടിവോ ആണ് 31.01 ലക്ഷം രൂപയ്ക്ക് വിപണി കീഴടക്കിയിരിക്കുന്നത്. പേള്‍ വൈറ്റ് നിറത്തിലാണ് ടൊയോട്ടയുടെ പുതിയ TRD സ്‌പോര്‍ടിവോ എത്തുമ്പോള്‍ ഹാരിയറിന്റെ ഫ്‌ലാറ്റ്‌ഫോമിലെത്തുന്ന ലാന്റ്‌ലോവറിന് ഭീഷണിയാകുമോ എന്നാണ് വാഹ?ന പ്രേമികള്‍ ഉറ്റുനോക്കുന്നത്.