
വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പിനെതിരെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ പരാതി. പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത പല ഫോണുകളിലും ബാറ്ററി ചാര്‍ജ് പെട്ടെന്ന് തീര്‍ന്നുപോകുന്നതായാണ് പരാതി . വണ്‍പ്ലസ്,സാംസങ് എന്നീ ഫോണിലാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. വണ്‍പ്ലസ് ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഉപയോക്താക്കള്‍ വാട്‌സ്ആപിന്റെ പുതിയ പതിപ്പ് 2.19.308 ഉപയോഗിക്കാന്‍ തുടങ്ങിയത് മുതല്‍ ഏകദേശം 33 %-40%വരെ ബാറ്ററി ഡ്രെയിനായി പോകുന്നുവെന്ന് ആരോപിക്കുന്നു.
ആന്‍ഡ്രോയിഡ് 9,10 ബില്‍ഡുകളുടെ സ്ഥിതി ഇതാണ്.ഇതിനെതിരെ ഉപയോക്താക്കള്‍ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സമാനപ്രശ്‌നങ്ങള്‍ സാംസങ്ങിന്റെ മുന്‍നിരഫോണുകളായ ഗ്യാലക്‌സി 10 സിരീസ്,ഗ്യാലക്‌സി നോട്ട് 10 സിരീസ് എന്നിവയ്ക്കും ഗൂഗിളിന്റെ പിക്‌സല്‍ ,ഷവോമി ഉപയോക്താക്കള്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്. വാട്‌സ്ആപ് പ്രശ്‌നം പരിഹരിക്കാന്‍ ഇതുവരെ ശ്രമം നടത്തിയിട്ടില്ല. പക്ഷെ ഉപയോക്താക്കള്‍ ഒരു പാച്ച് ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
പ്രശ്‌നപരിഹാരത്തിനായി നിലവിലുള്ള ആപ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പ്ലേ സ്റ്റോറില്‍ നിന്ന് വീണ്ടും ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കാമെന്ന് വിവിധ റെഡ്ഢിറ്റ് ഫോറങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബാറ്ററി സേവര്‍ മോഡ് ഫോണില്‍ എനേബിള്‍ ചെയ്തുവെക്കുന്നത് മറ്റൊരു പരിഹാരമാണ്. കാരണം ബാറ്ററി സേവര്‍ മോഡ് ഭോണിലെ ബാഗ്രൗണ്ട് ആക്ടിവിറ്റി നിരോധിക്കും. പക്ഷെ പുതിയവാട്‌സ്ആപ് സന്ദേശങ്ങളെ കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കില്ലെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. പ്രശ്‌നം പിന്നെയും തുടരുകയാണെങ്കില്‍ വാട്‌സ്ആപ് പാച്ച് വേര്‍ഷന്‍ ഇറക്കുന്നത് വരെ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ സൂക്ഷിക്കുന്നതാണ് നല്ലത്.