മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വില്‍പനയില്‍ 2.5 മടങ്ങ് വര്‍ധനവ്

May 30, 2019 |
|
Lifestyle

                  മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വില്‍പനയില്‍ 2.5 മടങ്ങ് വര്‍ധനവ്

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഇരട്ടിയിലധികം വര്‍ധിച്ചു. 2018-19 കാലഘട്ടത്തില്‍ 10,276 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. സെഡാന്‍ ഇ-വെരിറ്റോ, വാന്‍ ഇ-സുപ്രോ, കോംപാക്ട് കാര്‍ ഇ 2 ഒ, ത്രീ വീലര്‍ ട്രിയോ, പോലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനി വില്‍പ്പന നടത്തിയത്. 2017-18 ല്‍ 4,026 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ രണ്ടാം ഘട്ട വില്‍പ്പന 2019- 2020 ല്‍ തുടരും. 

ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ 10,000 കോടി രൂപ Fame 2 വാഗ്ദാനം ചെയ്തിട്ടുണ്ട് .15,000 രൂപ മുടക്കി 35,000 ഇലക്ട്രിക് ഫോര്‍ വീലറുകള്‍ക്കുമായി 1.5 ലക്ഷം രൂപ വീതം പ്രോത്സാഹനവും വാഗ്ദാനം ചെയ്യുന്നുണ്ട്. 2018 നവംബറില്‍ എം & എം  ഇ.വിപദ്ധതി നടപ്പാക്കാനായി ബാംഗ്ലൂരില്‍ 100 കോടി രൂപ മുതല്‍മുടക്കില്‍ ഇലക്ട്രിക് ടെക്‌നോളജി മാനുഫാക്ചറിങ് ഹബ് തുറന്നിരുന്നു. പുതിയ സൗകര്യത്തോടെ അതിന്റെ വാര്‍ഷിക ഉത്പാദന ശേഷി 25,000 യൂണിറ്റായി ഉയരും.

 

Related Articles

© 2025 Financial Views. All Rights Reserved