
മാരുതി സുസുക്കി ഇന്ത്യയുടെ ബലേനോ ഡീസല്‍ ആന്റ് ആര്‍എസ് പെട്രോള്‍ വേരിയന്റിനും വില കുത്തനെ കൂട്ടി. 15,000 രൂപ വരെയാണ് മാരുതി കൂട്ടിയത്. ബലേനോ ആര്‍എസ്, 1 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്‍ജിന്‍ ഇപ്പോള്‍ 8.88 ലക്ഷം രൂപയ്ക്കാണ് ലഭിക്കുക. നേരത്തെ ഇത് 8.76 ലക്ഷമായിരുന്നു.
ബലേനോ ഡീസല്‍ റേഞ്ചിന് ് 6.73 ലക്ഷം മുതല്‍ 8.73 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.6.61 ലക്ഷം മുതല്‍ 8.60 ലക്ഷം വരെയായിരുന്നു നേരത്തെ ഇതിന്റെ വില. വിപണിയില്‍ മികച്ച രീതിയില്‍ മുന്നേറിയ ബലേനോയുടെ വില പെട്ടെന്ന് കൂട്ടിയതിന് മാരുതി സുസുക്കു കാരണങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
ഈ ആഴ്ച മുമ്പ് ബിഎസ് ആറ് എമിഷന്‍ മാനദണ്ഡങ്ങള്‍ക്കൊപ്പം കമ്പനി 1.2 പെട്രോള്‍ എന്‍ജിന്‍ കാര്‍ കമ്പനി പുറത്തിറക്കിയിരുന്നു. 5.58 ലക്ഷം മുതല്‍ 8.9 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.