മാരുതി സുസൂക്കിയുടെ ലാഭത്തില്‍ വന്‍ ഇടിവ്

April 26, 2019 |
|
Lifestyle

                  മാരുതി സുസൂക്കിയുടെ ലാഭത്തില്‍ വന്‍ ഇടിവ്

മാരുതി സുസൂക്കിയുടെ ലാഭത്തില്‍ വന്‍ ഇടിവുണ്ടായതായി  റിപ്പോര്‍ട്ട്. 2019 മാര്‍ച്ച്  മാസം അവസാനിച്ച പാദത്തിലാണ് മാരുതി സുസൂക്കിയുടെ ലാഭത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ  2018-2019 സാമ്പത്തിക വര്‍ഷത്തില്‍ അവസാനിച്ച മാര്‍ച്ച് മാസത്തിലെ നാലാം പാദത്തില്‍ 4.6 ശതമാനം ലാഭം ഇടിഞ്ഞെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്. 4.6 ശതമാനം ഇടിവ് രേഖപ്പെടുത്തയതോടെ കമ്പനിയുടെ ലാഭം  1795,6 കോടി രൂപയായി കുറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 1882.1 കോടി രൂപയായിരുന്നു. 

അതേസമയം കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വില്‍പ്പനയില്‍ 0.7 ശതമാനം വളര്‍ച്ച  കൈവരിച്ച് 20,737.5 കോടി രൂപയുടെ നേട്ടമാണ് മാരുതി അന്ന് കൈവരിച്ചത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെ വില്‍പ്പനയില്‍ 0.7 ശതമാനം കുറഞ്ഞ്  458,479 വാഹനങ്ങള്‍ മാത്രമാണ് മാരുതി വിറ്റഴിച്ചതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. വാഹന നിര്‍മ്മാണ ചിലവ് അധികരിച്ചതും, ചരക്ക് വിലയിലുണ്ടായ വര്‍ധനയും, മൂല്യ തകര്‍ച്ചയുമെല്ലാം മാരുതിയുടെ വില്‍പ്പനയില്‍ വലിയ തകര്‍ച്ച ഉണ്ടാകുന്നതിന് കാരണമായെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved