
മാരുതി സുസൂക്കിയുടെ ട്രൂ വാല്യു ഔട്ട്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. മാരുതി സുസൂക്കിയുടെ ഡീലര്‍ഷിപ്പ് ശൃംഖലയുടെ ഔട്ടലെറ്റുകളുടെ എണ്ണം 200 ആയിട്ടാണ് വര്‍ധിപ്പിച്ചത്. മാരുതി സുസൂക്കിയുടെ ഔട്‌ലെറ്റുകളുടെ കഴിഞ്ഞ വര്‍ഷത്തെ ആകെ എണ്ണം 132 ആയിരുന്നു. 19 മാസത്തിനിടയിലാണ് കമ്പനിയുടെ വിപുലീകരണം നടന്നത്. കമ്പനി പുതിയ ബ്രാന്‍ഡ് വ്യത്തിവും നല്‍കി.
ട്രൂ വാല്യു ശൃംഖല വികസിപ്പിച്ചതോടെ വിപണിയില്‍ ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. എല്ലാ കാറുകളും പരിശോദയക്ക് വിധേമാക്കിയ ശേഷമാകും കമ്പനി ട്രൂ വാല്യുവിലൂടെ വില്‍പ്പന നടത്തുക. കാറിന്റൈ എല്ലാ വിഭാഗവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ട്രൂ വാല്യൂ ഡിലര്‍ഷിപ്പുകളില്‍ വലിയ വിപുലീകരണമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഓരോ കാര്‍ വാങ്ങുന്ന ഉപഭോക്താവിനും ഓരോ ഡീലര്‍ഷിപ്പ് ഓഫീസറെ നിയമിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.