വാഹന വിപണിയില്‍ വന്‍ പ്രതിസന്ധി; തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി മാരുതി സുസൂക്കി; ഉത്പാദനം കുറക്കാന്‍ തീരുമാനിച്ചെന്ന് സൂചന

August 03, 2019 |
|
Lifestyle

                  വാഹന വിപണിയില്‍ വന്‍ പ്രതിസന്ധി; തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി മാരുതി സുസൂക്കി; ഉത്പാദനം കുറക്കാന്‍ തീരുമാനിച്ചെന്ന് സൂചന

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളിലൊന്നായ മാരുതി സുസൂക്കിയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ് വന്നതോടെ ജീവനക്കാരുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.  മാരുതി സുസൂക്കി ജീവനക്കാരുടെ എണ്ണം 6 ശതമാനം വെട്ടിക്കുറച്ചുവെന്നാണ് റിപ്പോര്‍ട്ട്. വിപണി രംഗത്ത് വലിയ സമ്മര്‍ദ്ദം നേരിട്ടതിനെ തുടര്‍ന്ന് വാഹന നിര്‍മ്മാണ കമ്പനികളെല്ലാം ഒന്നടങ്കം പൂട്ടിപ്പോകേണ്ട അവസഥയിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന വിപണി രംഗത്ത് പ്രതീക്ഷിച്ച നിലവാരത്തില്‍ നേട്ടം കൊയ്യാന്‍ സാധ്യമാകുന്നില്ലെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതോടെയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനികളിലൊന്നായ മാരുതി സുസൂക്കി 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനും, ഉത്പ്പാദനം വെട്ടിക്കുറക്കാനും തീരുമാനിച്ചിട്ടുള്ളത്. 

നിലവില്‍ മാരുതി സുസൂക്കിയില്‍ ആകെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 18,845 പേരാണ്. ആറ് ശതമാനം തൊഴിലാളികളെ കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നതോടെ തൊഴിലാളികളുടെ ആകെ എണ്ണം 1,181 ആകുമെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ വില്‍പ്പനയില്‍ ഏകദേശം 36.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വില്‍പ്പന ഏകദേശം 98,210 യൂണിറ്റായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനി 154,150 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. മാരുതി ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹന മോഡലുകളാണ് സ്വിഫ്റ്റ്, ബലീനോ, ഡിസയ, വാഗണ്‍ ആര്‍എന്നിവ. ഏകദേശം 23 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ധന വിലയിലുണ്ടായ ചാഞ്ചാട്ടമാണ് രാജ്യത്തെ വാഹന വിപണിയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നതിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

എന്നാല്‍ രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കള്‍ ഈ വര്‍ഷം വിപണി രംഗത്ത് പിടിച്ചു നില്‍ക്കാന്‍ വിവിധ മോഡലുകള്‍ പുറത്തിറക്കിയിട്ടും  കമ്പനികള്‍ക്ക് വലിയ തോതില്‍ നേട്ടം കൊയ്യാന്‍ സാധ്യമായിട്ടില്ല. വിപണി രംഗത്ത് വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് പിചിച്ചു നില്‍ക്കാന്‍ സാധ്യമാകത്തത് ഇന്ധന വിലയിലുണ്ടായ ചാഞ്ചാട്ടവുമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം വില്‍പ്പനയിലെ കനത്ത ഇടിവ് കാരണം രാജ്യത്തെ വാഹന നിര്‍മ്മാണ പ്ലാന്റെുകള്‍ അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ  പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം.

Related Articles

© 2025 Financial Views. All Rights Reserved