മാരുതി സുസുക്കിയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ ഉല്‍പാദനത്തില്‍ 19.30 ശതമാനം ഇടിവ്

August 10, 2020 |
|
Lifestyle

                  മാരുതി സുസുക്കിയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ ഉല്‍പാദനത്തില്‍ 19.30 ശതമാനം ഇടിവ്

മാരുതി സുസുക്കി ഇന്ത്യ കഴിഞ്ഞ മാസം പാസഞ്ചര്‍ വാഹനങ്ങളുടെ ഉല്‍പാദനത്തില്‍ 19.30 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 ജൂലൈയില്‍ 1,05,345 പാസഞ്ചര്‍ വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. പാസഞ്ചര്‍ കാറുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍, വാനുകള്‍ എന്നിവയുള്‍പ്പെടെയുളള വിവിധ തരം വാഹനങ്ങളുടെ ആകെ എണ്ണമാണിത്.

ഒരു വര്‍ഷം മുമ്പ് സമാന കാലയളവില്‍ ഇത് 1,30,541 ആയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ കമ്പനി കഴിഞ്ഞ ദിവസം പാദ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉല്‍പ്പാദന ഡേറ്റ പുറത്തുവിട്ടിരിക്കുന്നത്. 2003 ല്‍ കമ്പനി ലിസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായി കഴിഞ്ഞ പാദത്തില്‍ കമ്പനി നഷ്ടം രേഖപ്പെടുത്തിയിരുന്നു.

കൊവിഡ് ലോക്ക്ഡൗണുകളും പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് സപ്ലെ ചെയിന്‍ സംവിധാനത്തിലെ പ്രശ്‌നങ്ങളും മൂലമാണ് കമ്പനിയുടെ പ്രതിസന്ധി വര്‍ധിച്ചത്. ആള്‍ട്ടോ, എസ്-പ്രസ്സോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ബാലെനോ, ഡിസയര്‍, സിയാസ് മോഡലുകള്‍ ഉള്‍പ്പെടെ പാസഞ്ചര്‍ കാറുകളുടെ ഉത്പാദനം 21.89 ശതമാനം ഇടിഞ്ഞ് 77,507 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 99,230 യൂണിറ്റുകളായിരുന്നു, മാരുതി സുസുക്കി പറഞ്ഞു.

ആള്‍ട്ടോ, എസ്-പ്രസ്സോ മോഡലുകള്‍ ഉള്‍പ്പെടുന്ന മിനി വിഭാഗത്തിലെ ഉല്‍പ്പാദനം 23.32 ശതമാനം ഉയര്‍ന്ന് 20,638 ആയി എന്നും മാരുതി സുസുക്കി പറഞ്ഞു. കോംപാക്റ്റ് വിഭാഗത്തിലെ ഉത്പാദനം 29.88 ശതമാനം ഇടിഞ്ഞ് 55,390 വാഹനങ്ങളായി. മാരുതി സുസുക്കിയുടെ കോംപാക്റ്റ് വിഭാഗത്തില്‍ വാഗണ്‍ആര്‍, സെലെറിയോ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബാലെനോ, ഡിസയര്‍ മോഡലുകള്‍ ഉള്‍പ്പെടുന്നു. പാസഞ്ചര്‍, ലൈറ്റ് കൊമേഴ്‌സ്യല്‍ വിഭാ?ഗത്തിലെ മൊത്തം ഉത്പാദനം 19.19 ശതമാനം ഇടിഞ്ഞ് 1,07,687  വാഹനങ്ങളിലേക്കും എത്തിയതായി മാരുതി സുസുക്കി റെ?ഗുലേറ്ററി ഫയലിം?ഗില്‍ വ്യക്തമാക്കി.

മാരുതി സുസുക്കി ഇന്ത്യ ജൂലൈയില്‍ ആഭ്യന്തര വിപണിയില്‍ മൊത്തം 1,00,000 പാസഞ്ചര്‍, വാണിജ്യ വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.82 ശതമാനം വര്‍ധന. ഈ മാസത്തെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 1.34 ശതമാനം ഉയര്‍ന്ന് 97,768 യൂണിറ്റായി. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാരുതി സുസുക്കി കഴിഞ്ഞയാഴ്ച 249.40 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2019 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 1,435.5 കോടി അറ്റാദായം.

Related Articles

© 2024 Financial Views. All Rights Reserved