
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ വിപണി ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കാര്‍ വിപണിയില്‍ രേഖപ്പെടുത്തിയത് വന്‍ ഇടിവാണ്. വിപണിയില്‍ കാര്‍ നിര്‍മ്മാതാക്കള്‍ കൂടുതല്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചിട്ടും കാര്‍ വിപണി മന്ദഗതിയില്‍ തന്നെയാണ് ഇപ്പോഴും നീങ്ങുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയുടെ വില്‍പ്പനയില്‍ ജൂണ്‍ മാസത്തില്‍ 17.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ മാസത്തില്‍ മാത്രം 1,11,014 യൂണിറ്റ് കാറുകളാണ് വിറ്റഴിച്ചത്. എന്നാല്‍ മാരുതി സുസൂക്കിയുടെ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുറവ് വരുത്താന്‍ സാധ്യമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഇതേ കാലയളവിലെ കണക്കുകളടനുസരിച്ച് 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഓള്‍ട്ടോ, മുന്‍ തലമുറ വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകളുടെ വില്‍പ്പനയില്‍ 36.2 ശതമാനമാണ് ഇടിവീാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2018 ജൂണില്‍ 29,381 യൂണിറ്റ് വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചത്. 2019 ജൂണ്‍ മാസത്തില്‍ 18,733 യൂണിറ്റ് വിറ്റുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഡിസയര്‍, സ്വിഫ്റ്റ്, ബലേനോ, പുതിയ വാഗണ്‍ആര്‍ തുടങ്ങിയ മോഡല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 12.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വാഹന വിപണി രംഗം മുന്‍പെങ്ങും നേരിടാത്ത വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. രാജ്യത്തെ വിവിധ കമ്പനികളുടെ വാഹന നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. രാജ്യത്ത പല വാഹന നിര്‍മ്മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്ന അവസ്ഥയിലാണിപ്പോള്‍.
പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം മെയ് മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 21 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡസ്ട്രി ബോഡി ഓഫ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (എസ്ഐഎഎം) പുറത്തുവിട്ട കണക്കുകള്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 20.55 ശതമാനം ഇടിവ് രേഖപ്പെടുത്തി 2,3934 യൂണിറ്റിലെത്തി. കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 10.02 ശെതമാനം ഇടിവ് രേഖപ്പെടുത്തി 68,847 യൂണിറ്റിലേക്കതത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഇരു ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ മെയ്മാസം 6.73 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.