
കൊച്ചി: മാരുതി സുസുകിയുടെ പ്രീമിയം റീട്ടെയില്‍ ബ്രാന്‍ഡ് ആയ നെക്‌സ, രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വില്‍പന ശൃംഖലയായി. 11ശതമാനം വിപണി വിഹിതമുണ്ടെന്ന് മാരുതി സുസുകി മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. മാരുതിയുടെ മൊത്തം വില്‍പനയില്‍ 20 ശതമാനത്തിലേറെ നെക്‌സ ഷോറൂമുകള്‍ വഴിയാണ്.
5 വര്‍ഷം മുന്‍പ് എസ്‌ക്രോസ് മാത്രമായി തുടങ്ങിയ ശൃംഖല വഴി ഇപ്പോള്‍ ബലെനോ, ഇഗ്‌നിസ്, സിയാസ്, എക്‌സ്എല്‍ 6 എന്നിവയും വില്‍ക്കുന്നു. ഈ മാന്ദ്യത്തിലും പ്രതിമാസം 30,000 യൂണിറ്റുകള്‍ വില്‍പ്പന നടന്നു. നിലവില്‍ ആഭ്യന്തര പാസഞ്ചര്‍ വാഹന വിപണിയുടെ 51 ശതമാനവും മാരുതി സുസുക്കിയുടേതാണ്.