രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം ഏപ്രില്‍ ഒന്നിന് നടക്കും; കൊറോണ വൈറസും ലോക്ക് ഡൗണും ബാങ്കിങ് ലയനത്തിന് തടസ്സമാകില്ല

March 30, 2020 |
|
Banking

                  രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം ഏപ്രില്‍ ഒന്നിന് നടക്കും;  കൊറോണ വൈറസും ലോക്ക് ഡൗണും ബാങ്കിങ് ലയനത്തിന് തടസ്സമാകില്ല

ന്യൂഡല്‍ഹി: പത്ത് പൊതുമേഖലാ ബാങ്കുകളുടെ ലയനം ഏപ്രില്‍ ഒന്നിന് തന്നെ നടപ്പില്‍ വരുത്താനാണ് റിസര്‍വ്വ് ബാങ്കിന്റെ ലക്ഷ്യം.  കൊറോണയും ലോക്ക്ഡൗണും കാരണം ലയനം നീട്ടിവച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും  ലയനം പൂര്‍ണമായും നടപ്പിലാക്കുമെന്നാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍  വ്യക്തമാക്കിയിരിക്കുന്നത്.  

അതേസമയം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. 

കൊറോണ പടരുന്ന സാഹചര്യത്തില്‍ ലയനം നടക്കുമോ എന്ന ആശങ്ക പലരും മുന്നോട്ടുവെച്ചിരുന്നു.  എന്നാല്‍  ലയനം പൂര്‍ണമായും നടപ്പിലാക്കാനുള്ള നടപടടിക്രമങ്ങള്‍ ആരംഭിച്ചുവെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന ഔദ്യോഗിക വിവരം.  ലയനം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ രാജ്യത്തെപൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയതുമാണ്.  എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലയനം നീട്ടിവെക്കുന്നത് ശരിയായ നടപിടയല്ലെന്നും, ലയനം വേഗഗത്തില്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നുമാണ് ബാങ്കിങ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താനും, ചിലവുകള്‍ കുറക്കാനും ലയനത്തിലൂടെ സാധ്യമാകും. കൊറോണ വ്യാപത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കിങ് ലയനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക പലരും മുന്നോട്ടുവെച്ചിരിന്നു.  എന്നാല്‍  ലയനം പൂര്‍ണമായും നടപ്പിലാക്കമാര്‍ച്ച് നാലിനാണ് കേന്ദ്രസര്‍ക്കാര്‍ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം. ബാങ്ക് ഓഫീസേഴ്സ് യൂണിയനുകള്‍ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലയന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ബാങ്കുകളുടെ ലയനം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ രാജ്യത്തെ ബാങ്കിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.  

2017ഏപ്രില്‍ ഒന്നിനാണ്  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍  അഞ്ച് അനുബന്ധ ബാങ്കപകളും മഹിളാ ബാങ്കുകളും  ലയപ്പിച്ചത്.  പിന്നീട് കൂടുതല്‍ ബാങ്കുകള്‍ ലയപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.  ഈ ഘട്ടത്തില്‍ ത്‌ന്നെ കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍  ലയിപ്പിക്കുമെന്ന് സര്‍ക്കാര്‍  പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  

Related Articles

© 2024 Financial Views. All Rights Reserved