
ട്വിറ്ററിന് ഭീഷണിയായി മറ്റൊരു മൈക്രോബ്ലോഗിങ് സൈറ്റ് കൂടി ഇന്ത്യയില്‍ സ്ഥാനം നേടുന്നു.ജര്‍മന്‍ ആപ്പ് മാസ്റ്റഡോണ്‍ ആണ് ഇന്ത്യന്‍ ഉപയോക്താക്കളെ നേടി മുന്നേറുന്നത്. ജര്‍മന്‍ സ്വദേശിയായ ഇരുപത്തിനാലുകാരന്‍ യുജന്‍ റോച്ച്‌കെ രൂപം നല്‍കിയ ബ്ലോഗിങ് സൈറ്റാണിത്.
സ്വതന്ത്ര സ്വഭാവത്തോടെ വര്‍ത്തിക്കുന്ന വികന്ദ്രീകൃത ശ്യംഖലയാണ് മാസ്റ്റഡോണ്‍. ഓരോ ഉപയോക്താവും ഓരോ മാസ്റ്റഡോണ്‍ സെര്‍വറിലെ അംഗമാകും. ഈ സര്‍വറുകള്‍ മാസ്റ്റഡോണിലെ ഓരോ ഇന്‍സ്റ്റന്റുകളായാണ് കണക്കാക്കുക. ഈ ഇന്‍സ്റ്റന്റുകള്‍ തമ്മില്‍ സംവദിക്കാനാണ് മാസ്റ്റഡോണ്‍ അവസരമുണ്ടാക്കുന്നത്.
ട്വിറ്ററില്‍ പോസ്റ്റുകള്‍ക്ക് ട്വീറ്റ് എന്നാണ് പറയുന്നതെങ്കില്‍ ഇതിലെ ട്വീറ്റുകളെ ടൂട്ട്‌സ് എന്ന് വിളിക്കുന്നു. പരസ്യവരുമാനം ലക്ഷ്യം വെക്കുന്ന കമ്പനിയല്ല മാസ്റ്റഡോണ്‍ എന്ന് യൂജന്‍ റോച്ച്‌കോ പറയുന്നു.പല സാമൂഹ്യപ്രവര്‍ത്തകരുടെയും ട്വീറ്റ് ഇപ്പോള്‍ മാസ്റ്റഡോണിലേക്ക് മാറിയിട്ടുണ്ട്.