
ന്യൂഡല്‍ഹി: ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയതായി റിപ്പോര്‍ട്ട്, ഒരുവര്‍ഷത്തേക്ക് നിയമനം നീട്ടുന്നതിന് വേണ്ടി കേന്ദ്ര മന്ത്രിസഭയുടെ നിയമന അനുമതിക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു. നാളെ എന്‍എസ് വിശ്വനാഥന്റെ കാലാവധി പൂര്‍ത്തിയാകാന്‍ പോകുന്ന ഘട്ടത്തിലാണ് നിയമനം നീട്ടിക്കൊണ്ടുള്ള പുതിയൊരു ഉത്തരവ് പുറത്തിറങ്ങുന്നത്. 2016 ലാണ് റിസര്‍വ്വ് ബാങ്കിന്റെ ഡപ്യൂട്ടി ഗവര്‍ണറായി എന്‍എസ് വിശ്വനാഥനെ നിയമിക്കുന്നത്. വിരാല്‍ ആചാര്യ രാജിവെച്ചത് മൂലാണ് എന്‍എസ് വിശ്വനാഥന്റെ കാലാവധി നീട്ടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഡപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഓരാളായ വിരാല്‍ ആചാര്യ രാജിവെച്ചിരുന്നു.
ഡപ്യൂട്ടി ഗവര്‍ണറുടെ കാലാവധി തീരാന്‍ ആറ് മാസം മാത്രം ബാക്കി നില്‍ക്കെയാണ് വിരാല്‍ ആചാര്യ രാജിവെച്ച് പുറത്തേക്ക് പോകുന്നത്. വിരാല്‍ ആചാര്യക്ക് പകരക്കാരനായി ഇപ്പോള്‍ ആരെയും നിയമിച്ചിട്ടുപൊലുമില്ല. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെന്നതാണ് സൂചന. പണപ്പെരുപ്പം തുടങ്ങിയ സാമ്പത്തിക പ്രാധാന്യമുള്ള കാര്യങ്ങളില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ആര്‍ബിഐയുടെ ധനയ രൂപീകരണ ചുമതല ഉണ്ടായിരുന്ന വ്യക്തിയായിരുന്നു വിരാല്‍ ആചാര്യ. ശക്തികാന്ത ദാസുമായി അഭിപ്രായ ഭിന്നതകള്‍ റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം കേന്ദ്രസര്‍ക്കാറുമായി വിരാല്‍ ആചാര്യക്ക് അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ബിഐയുടെ സാമ്പത്തിക കാര്യങ്ങളിലും നയങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ വിരാല്‍ ആചാര്യക്ക് അഭിപ്രായ വ്യത്യസമുണ്ടായിരുന്നു. ആര്‍ബിഐയുടെ സ്വയംഭരണവകാശത്തിന് മേല്‍ കേന്ദ്രസര്‍ക്കാറിന് ഇടപെടാന്‍ അര്‍ഹതയില്ലെന്ന് 2018 ഒക്ടോബറില്‍ വിരാല്‍ ആചാര്യ തുറന്നുപറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനെതിരെ ശക്തമായ വിയോജിപ്പാണ് വിരാല്‍ ആചാര്യ പ്രകടിപ്പിച്ചത്. 2017 ലാണ് റിസര്‍വ് ബാങ്കിന്റെ ഡപ്യൂട്ടി ഗവര്‍ണറായി വിരാല്‍ ആചാര്യ നിയമിച്ചത്.