
പ്രാഗ് : എന്‍ജിന്‍ കരുത്തും അതുവഴി പെര്‍ഫോമന്‍സു കൊണ്ടും ഏറെ ശ്രദ്ധേയമാണ് ലംബോര്‍ഗിനി അവന്റഡോര്‍. കാറിന്റെ പെര്‍ഫോമന്‍സ് പോരാ എന്ന് പറഞ്ഞ് എഞ്ചിനില്‍ രൂപമാറ്റത്തിലൂടെ നടത്തിയാല്‍ എന്ത് സംഭവിക്കും. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസിലെ രംഗങ്ങള്‍ അതിനെല്ലാം തെളിവാണ്. എന്നാല്‍ സിനിമയിലെ കാറിന്റെ എഞ്ചിന്‍ രൂപമാറ്റത്തിലൂടെ കണ്ട് അതേ തരത്തില്‍ ചെയ്യാന്‍ നോക്കിയ യുവാവിനാണ് എട്ടിന്റെ പണികിട്ടിയത്. നിലവിലുള്ള എഞ്ചിന്‍ കരുത്ത് വര്‍ദ്ധിപ്പിച്ച ലംബോര്‍ഗിനി അവന്റഡോര്‍ തീപിടിച്ച് നശിച്ചു. ജനുവരി പതിനാറിന് ചെക്ക്റിപ്പബ്ലിക്കിലെ പ്രാഗിലാണ്് അപകടം നടന്നത്.
അതിവേഗം ഒരു ടണല്‍ വഴി പോകവെയാണ് വാഹനത്തിന് തീപിടിച്ചത്. അപകടത്തില്‍ വാഹനത്തിലെ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വാഹനം പൂര്‍ണമായും കത്തി നശിച്ചു. ലംബോര്‍ഗിനിയുടെ ഏറ്റവും മികച്ചതും വില പിടിപ്പുള്ളതുമായ സൂപ്പര്‍ കാറുകളിലൊന്നാണ് അവന്റഡോര്‍. 6.5 ലീറ്റര്‍ വി12 എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന്റെ കരുത്ത് 515 കിലോവാട്ടാണ്. പൂജ്യത്തില്‍ നിന്നും നൂറിലേക്ക് എത്താന്‍ കമ്പനി ഇറക്കിയ ശേഷി 2.6 സെക്കന്റാണ്.
എന്നാല്‍ ഉടമ പെര്‍ഫോമന്‍സ് മോദിഫിക്കേഷന്‍ വരുത്തി കരുത്ത് 950 കിലോവാട്ടാക്കി ഉയര്‍ത്തി. യൂറോപ്പിലെ പ്രശസ്ത മോദിഫിക്കേഷന്‍ വിദഗ്ദനാണ് വാഹനം മോദിഫൈ ചെയ്തതെങ്കിലും അധിക കരുത്തിന്റെ ചൂട് താങ്ങാന്‍ കാറിനായില്ല. എന്‍ജിന്‍ കരുത്തു വര്‍ധിപ്പിക്കാന്‍ ട്വിന്‍ ടര്‍ബോ സംവിധാനം നല്‍കിയതാണ് അപകടമുണ്ടാകാന്‍ കാരണം എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. വാഹനത്തിന്റെ വിലയും മോദിഫിക്കേഷനും അടക്കം ഏകദേശം എട്ട് കോടി രൂപ ഉടമ ചെലവാക്കിയെന്നാണ് കാര്‍സ്‌കൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്.