
ന്യൂഡല്‍ഹി: രാജ്യത്ത് പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള ലക്ഷ്യമാണ് നീതി അയോഗ് ഇപ്പോള്‍ നടത്തുന്നത്. 2030 ന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ വില്‍പ്പന നടത്താന്‍ പാടുള്ളൂവെന്നാണ് നീതി അയോഗ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങള്‍ 2030 ഓടെ പൂര്‍ണമായും നിരത്തിലിറക്കുന്നതോടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ അപ്രത്യക്ഷമാകും. 150 സിസിക്ക് താഴെയുള്ള ഇരുചക്ര- മൂന്ന് ചക്ര വാഹനങ്ങള്‍ നിര്‍ബന്ധമാക്കണമെന്നാണ് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത് അഭിപ്രായരപ്പെട്ടിട്ടുള്ളത്.
അതേസമയം നീതി അയോഗിന്റെ പുതിയ തീരുമാനം ഗൗരവമായി വെള്ളിയാഴ്ച ചര്‍ച്ച ചെയ്യും. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നീതി അയോഗ് വെള്ളിയാഴ്ച യോഗം വിളിച്ചിട്ടുള്ളത്. വാഹന നിര്‍മ്മാതാക്കളും, കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ പ്രചരണം ശക്തമാക്കുന്നതോടെ പെട്രോള്‍- ഡീസല്‍ വാഹന നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലാകും. ഇലക്ട്രിക് വാഹനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്നവതുമായി ബന്ധപ്പെട്ട സമയപരിധി നീട്ടണമെന്നാണ് വിവിധ കമ്പനി അധികൃതര്‍ പറയുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയടക്കം 2030 ഓടെ ശക്തിപ്പെടുത്താനാണ് നീതി അയോഗിന്റെ തീരുമാനം. ഇന്ത്യയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ നീതി അയോഗ് വിവിധ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. ഇതോടെ രാജ്യത്തെ ഇന്ധന പ്രതിസന്ധിയിയില്‍ നിന്നും കരകയറാനാകുമെന്നാണ് നീതി അയോഗ് പ്രതീക്ഷിക്കുന്നത്.