പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന് പദ്ധതിയില്ല; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കും

July 18, 2019 |
|
Lifestyle

                  പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന് പദ്ധതിയില്ല; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കും

ന്യൂഡല്‍ഹി: രാജ്യത്ത് അന്തരീക്ഷ മലീകരണം കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോൗധിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പരന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാറിന് അത്തരം പദ്ധതി ഇല്ലെന്നാണ് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഇലക്ട്രിക് വാഹനം കൂടുതല്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്. രാജ്യത്തെ ഊര്‍ജമേഖലയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് എണ്ണയിലും, കല്‍ക്കരിയിലുമാണ്. ഏകദേശം 80 ശതമാനത്തോളം വരുമിതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും  ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം എണ്ണ ഇറക്കുമതി കുറക്കാനും സര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നുണ്ട്. അതേസമയം ബിഎസ് ഫോറില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളെ നിരോധിക്കാനും കേന്ദ്രസര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നുണ്ട്. അന്തരീക്ഷ മലിനീകരണം കുറക്കാനും, കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നീക്കം നടത്തുന്നത്. എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 

രാജ്യത്ത് പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള ലക്ഷ്യമാണ് നീതി അയോഗ് ഇപ്പോള്‍ നടത്തുന്നത്. 2030 ന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമേ വില്‍പ്പന നടത്താന്‍ പാടുള്ളൂവെന്നാണ് നീതി അയോഗ്  പറഞ്ഞിരിക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങള്‍ 2030 ഓടെ പൂര്‍ണമായും നിരത്തിലിറക്കുന്നതോടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ അപ്രത്യക്ഷമാകും. 150 സിസിക്ക് താഴെയുള്ള ഇരുചക്ര- മൂന്ന് ചക്ര വാഹനങ്ങള്‍ നിര്‍ബന്ധമാക്കണമെന്നാണ് നീതി അയോഗ് സിഇഒ അമിതാഭ് കാന്ത് അഭിപ്രായരപ്പെട്ടിട്ടുള്ളത്. 

അതേസമയം നീതി അയോഗിന്റെ പുതിയ തീരുമാനം പെട്രോള്‍ ഡീസല്‍ വാനഹന നിര്‍മ്മാണ കമ്പനികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചരണം ശക്തമാക്കുന്നതോടെ പെട്രോള്‍- ഡീസല്‍ വാഹന നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലാകും. ഇലക്ട്രിക് വാഹനങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കുന്നവതുമായി ബന്ധപ്പെട്ട സമയപരിധി നീട്ടണമെന്നാണ് വിവിധ കമ്പനി അധികൃതര്‍ പറയുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയടക്കം 2030 ഓടെ ശക്തിപ്പെടുത്താനാണ് നീതി അയോഗിന്റെ തീരുമാനം. ഇന്ത്യയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ നീതി അയോഗ് വിവിധ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കും. ഇതോടെ രാജ്യത്തെ ഇന്ധന പ്രതിസന്ധിയിയില്‍ നിന്നും കരകയറാനാകുമെന്നാണ് നീതി അയോഗ് പ്രതീക്ഷിക്കുന്നത്.

 

Related Articles

© 2025 Financial Views. All Rights Reserved