
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണത്തോടെ രത്തന്‍ ടാറ്റ അവതരിപ്പിച്ച നാനോ കാര്‍ വിപണിയില്‍ നിന്നു ഇല്ലാതാവുയാണ്. മാര്‍ച്ചില്‍ ടാറ്റാ മോട്ടോഴ്‌സ് നാനോ കാറുകളുടെ ഉല്‍പ്പാദനം നടന്നിട്ടില്ല. കഴിഞ്ഞ മാസം വാഹന വില്‍പ്പനയില്‍ ഒരു യൂണിറ്റ് പോലും വിറ്റഴിച്ചിട്ടില്ലെന്നാണ് കമ്പനി അറിയിച്ചത്. ടാറ്റ മോട്ടോഴ്‌സ് നാനോയുടെ ഭാവിയില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. നാനോയുടെ ഉത്പാദനം നിര്‍ത്തി വെച്ചെന്ന് അറിയിച്ചിരുന്നുവെങ്കിലും ആവശ്യക്കാരുടെ ഡിമാന്റ് അനുസരിച്ച്് ഉത്പാദനം നടത്തുമെന്ന് അറിയിച്ചിരുന്നു.
മാര്‍ച്ചില്‍ നാനോയുടെ ഉല്‍പ്പാദനവും വില്‍പ്പനയും പൂജ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 31 നാനോ കാറുകള്‍ വില്‍പ്പന നടത്തി 29 യൂണിറ്റ് വില്‍പ്പന നടത്തിയിരുന്നു. നാനോ കാറുകളുടെ ഉല്‍പാദനത്തില്‍ ഇടിവുണ്ടായതായി ഫെബ്രുവരിയില്‍ ടാറ്റാ മോട്ടോഴ്‌സ് വ്യക്തമാക്കിയിരുന്നു. കയറ്റുമതി ഒന്നും തന്നെ നടന്നിട്ടില്ലായിരുന്നു. അതേ സമയം ജനുവരിയില്‍ ടാറ്റ മോട്ടോഴ്‌സ് നാനോയുടെ ഉത്പാദനവും വില്‍പ്പനയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുറഞ്ഞ വിലയില്‍ ജനകീയമാകാനാണ് നാനോ വിപണിയില്‍ എത്തിയതെങ്കിലും ഇന്ത്യന്‍ വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ നാനോ കാറിന് കഴിഞ്ഞിട്ടില്ല. പ്രതീക്ഷിച്ചതെങ്കിലും തുടക്കകാലത്ത് ചില നാനോ കാറുകള്‍ ഓട്ടത്തിനിടെ കത്തിയ സംഭവവും നാനോയ്ക്കും ടാറ്റായ്ക്കും ചീത്തപ്പേരുണ്ടാക്കി. ചീപ് കാര്‍ എന്ന നിലയില്‍ അവതരിപ്പിച്ചതാണ് നാനോയ്ക്ക് തിരിച്ചടിയായതെന്ന് പിന്നീട് രത്തന്‍ ടാറ്റാ തന്നെ തുറന്നു പറഞ്ഞിരുന്നു.
രാജ്യത്ത് വാഹനങ്ങളില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് നാനോയ്ക്ക് കഴിയുന്നില്ല എന്നതാണ് കമ്പനിയില്‍ നിന്നുള്ള വിവരം. അത് കൊണ്ട് തന്നെ നാനോ കാറുകള്‍ വാഹന വിപണിയില്‍ നിന്ന് പിന്മാറേണ്ടി വരും. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കൈവരിക്കണമെങ്കില്‍ 'നാനോ'യില്‍ ഗണ്യമായ നിക്ഷേപം അനിവാര്യമാണ്.