
വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന് ഒന്നിലധികം സേവന മേഖലകളിലേക്ക് 4 ജി സാമഗ്രികള്‍ നല്‍കാന്‍ നോക്കിയക്ക് കരാര്‍ ലഭിച്ചു. സിംഗിള്‍ RAN നൂതനമായ ടെലികോം ഉപകരണങ്ങള്‍ നോക്കിയ വിന്യസിക്കുമെന്ന് ഇരു കമ്പനികളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വലിയ മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട്, ചെറിയ സെല്ലുകളും കരാറിന്റെ ഭാഗമായി. കരാറിന്റെ കൂടുതല്‍ സാമ്പത്തിക വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
വോഡഫോണ്‍ ഐഡിയ (വിഐഎല്‍) വരിക്കാര്‍ക്ക് ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് ആപ്ലിക്കേഷനുകളും സേവനങ്ങളും ആസ്വദിക്കാനുള്ള അവസരം നല്‍കുമെന്ന് നോക്കിയ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം നെറ്റ് വര്‍ക്ക് ഇന്റഗ്രേഷന്‍ ഏറ്റെടുത്ത് ഇന്ത്യയിലെ ഏറ്റവും വികസിതവും സുരക്ഷിതവും ചെലവു കുറഞ്ഞതുമായ നെറ്റ്വര്‍ക്ക് ഉണ്ടാക്കുകയാണ് വോഡഫോണ്‍ ഐഡിയ. വോഡഫോണ്‍ ഐഡിയയുടെ ചീഫ് ടെക്‌നോളജി ഓഫീസറായ വിശാഖ് വോറ പറഞ്ഞു. 'UBR, DSRs, m-MIMOs, HetNets എന്നിവയുടെ വിപുലമായ ഉപയോഗം ഈ ഏകീകരണ പ്രക്രിയയില്‍ പദ്ധതിക്ക് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോഡാഫോണ്‍ ഐഡിയയില്‍ നിന്ന് ഒന്‍പത് സര്‍ക്കിളുകളില്‍ സേവനം വ്യാപിപ്പിക്കാനാണ് നോക്കിയക്ക് ലഭിച്ചത്. ചൈനീസ് ഗിയര്‍ വെണ്ടര്‍മാര്‍ ഹുവാവിയും, എസ്.ടി.ഇയും യഥാക്രമം ഏഴ്, അഞ്ച് സര്‍ക്കിളുകള്‍ നേടി. ZTE ന്റെ അഞ്ച് സര്‍ക്കിളുകളാണ് മറ്റൊരു വെന്‍ഡറുമായി പങ്കിടുന്നത്. ഏകദേശം 1.3-1.4 ബില്യന്‍ ഡോളര്‍ (9,2309,940 കോടി) മൂല്യം കണക്കാക്കി അനാലിസ്റ്റുകള്‍ വിലയിരുത്തി. വോഡഫോണ്‍ ഐഡിയയുടെ നെറ്റ് വര്‍ക്ക് ഇന്‍സ്റ്റളേഷനും നടത്തിപ്പും എളുപ്പമാക്കുന്നതിന് സിംഗിള്‍ RAN പരിഹാരം സഹായിക്കുമെന്ന് നോക്കിയ അറിയിച്ചു.