
ഒഡിഷയില്‍ ഈ ആഴ്ച മധ്യത്തോടെ മാത്രമേ മൊബൈല്‍ കവറേജുകള്‍ സാധാരണ നിലയില്‍ ലഭിക്കുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. വൈദ്യുതി വിതരണ തടസ്സങ്ങള്‍ നേരിടുന്നതിനാലാണ് ടെലികോം സേവനങ്ങള്‍ കൃത്യമായി നടക്കാത്തതെന്നും അധികൃതര്‍ അറിയിച്ചു. ഫാനി ചുഴലിക്കാറ്റ് മൂലമുണ്ടായ ടെലികോം സര്‍വ്വീസ് പ്രശ്‌നങ്ങള്‍ ഉടനടി സാധാരണരീതിയിലാക്കുമെന്നാണ് ടെലികോ കമ്പനികള്‍ അറിയിച്ചത്.
ചുഴലിക്കാറ്റ് ആഞ്ഞടിച്ച തീരദേശ സംസ്ഥാനങ്ങളിലെ മൊബൈല്‍ സേവന സാഹചര്യം അവലോകനം ചെയ്യാന്‍ ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജന്‍ ഞായറാഴ്ച അടിയന്തര യോഗം വിളിച്ചു. വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്നിവ നെറ്റ്വര്‍ക്കുകള്‍ നിരീക്ഷിക്കാനും ടെലികോം സേവനങ്ങളെ വേഗത്തിലാക്കാനും കമ്പനികള്‍ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഫാനി ചുഴലിക്കാറ്റ് മുഖേനയുള്ള ഭാഗങ്ങളില്‍ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാന്‍ ടെല്‍കോസ് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇത് വൈദ്യുതി ലഭ്യതയെ ആശ്രയിച്ചാണിരിക്കുന്നതെന്നാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറയുന്നത്. ടെലകോം മാര്‍ക്കറ്റ് തലവന്‍ എല്ലാ സൈറ്റുകളിലും മതിയായ ഇന്ധന സംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നുവെന്ന് വോഡഫോണ്‍ ഐഡിയ വക്താവ് പറഞ്ഞു. വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ജിയോ എന്നീ കമ്പനികള്‍ അവരുടെ സൗജന്യ മെസ്സേജിംഗ് സേവനങ്ങളും ഇന്‍ട്രാ സര്‍ക്കിള്‍ റോമിംഗ് സൗകര്യവും (ഐസിആര്‍) ചുഴലിക്കാറ്റ് ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ നല്‍കി.