
മുംബൈ: പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ ഇപ്പോള്‍ പുതിയ വെളുപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. 2018-2019 സാമ്പത്തിക വര്‍ഷം ആകെ കിട്ടാക്കടം 9.3 ശതമാനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം 11.5 ശതമാനമായിരുന്നു കിട്ടാക്കടം കുറഞ്ഞതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ആര്‍ബിഐ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തത്തിലാമ് ക്രിസില്‍ ഇപ്പോള്‍ ഇത്തരമൊരു അഭിപ്രായവുമായി രംഗെത്തിയത്. അതേസമയം കിട്ടാക്കം 2019 മാര്‍ച്ചില്‍ 10.8 ശതമാനം കുറഞ്ഞെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ റിസര്‍വ് ബാഭങ്ക് ഓഫ് ഇന്ത്യ കര്‍ശനമായ ഇടപെടലാണ് ഇപ്പോള്‍ നടത്തുന്നത്. ആര്‍ബിഐയുടെ കണക്കനുസരിച്ച് കിട്ടാക്കടം സെപ്റ്റംബറില്‍ 10.8 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നത്. നിഷ്‌ക്രിയ ആസ്തികള്‍ തിരിച്ചുപിടിക്കാനുള്ള ഊര്‍ജിതനമായ ശ്രമമാണ് റിസര്‍വ് ഉബാങ്ക് ഇപ്പോള്‍ നടത്തുന്നത്.
അതേസമയം കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ആര്‍ബിഐ മുന്നോട്ടുവെച്ച പുതിയ ചട്ടക്കൂട് ഗുണം ചെയ്യുമെന്നാണ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡിസ് അഭിപ്രായപ്പെടുന്നത്. നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് മൂഡിസ് പറയുന്നത്.