
ജപ്പാനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ പാനസോണിക് ഒരു ലക്ഷം ചാര്‍ജിംഗ് സ്റ്റേഷനുകളും ടെലികോം സൊല്യൂഷനുകളും 25 പ്രമുഖ ഇന്ത്യന്‍ നഗരങ്ങളിലായി 2024 ഓടെ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കന്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ടെസ്ലയുടെ പ്രധാന പങ്കാളികളാണ് പനാസോണിക്.
പാര്‍ക്കിങ് പ്രദേശങ്ങള്‍, മാളുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയോട് ചേര്‍ന്ന് മിനി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ തുടങ്ങനാണ് പദ്ധതിയിടുന്നത്. ഡെല്‍ഹി, പൂനെ, ബെംഗലൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ പ്രത്യേകമായി വികസിപ്പിച്ച മേഖലകളില്‍ മിനി ചാര്‍ജ്ജിംഗ് സൗകര്യങ്ങള്‍ സ്ഥാപിക്കുമെന്നാണ് പറയുന്നത്. അമരാവതി, ഹൈദരാബാദ്, ഗുരുഗ്രാം, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ആദ്യഘട്ട ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങുക. .
ഇലക്ട്രോണിക് വാഹന ഉപയോക്താക്കള്‍, ഫ്‌ളീറ്റ് ഉടമകള്‍, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക് കമ്പനികള്‍ എന്നിവരെ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ പനാസോണിക് ലക്ഷ്യമിടുന്നു. ഫ്രാഞ്ചയ്‌സ് മോഡലിന്റെ വിപുലീകരണത്തിന്റെ ഭാഗമായി പാനാസോണിക് കോര്‍ നെറ്റ് വര്‍ക്കുകളും സാങ്കേതികവിദ്യകളും സജ്ജമാക്കുമെന്നും അറിയിച്ചു.