മാര്‍ച്ചില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 2.96 ശതമാനം ഇടിവ്

April 08, 2019 |
|
Lifestyle

                  മാര്‍ച്ചില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 2.96 ശതമാനം ഇടിവ്

ആഭ്യന്തര വിപണിയില്‍ യാത്രാവാഹന വില്‍പന 2.96 ശതമാനം ഇടിഞ്ഞ് 2,91,806 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,00,722 യൂണിറ്റായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഭ്യന്തര കാര്‍ വില്‍പനയില്‍ 6.87 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1,77,082 യൂണിറ്റാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്.

മോട്ടോര്‍ സൈക്കിള്‍ വില്‍പന 14.27 ശതമാനം ഇടിഞ്ഞ് 9,82,385 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 11,45,879 യൂണിറ്റായിരുന്നു. മൊത്തം ഇരുചക്ര വാഹന വില്‍പന 17.31 ശതമാനം ഇടിഞ്ഞ് 14,40,663 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 17,42,307 യൂണിറ്റായിരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ നേരിയ മുന്നേറ്റമുണ്ടായി. മാര്‍ച്ചില്‍ 1,09,030 യൂണിറ്റാണ് വിറ്റഴിച്ചത്. മാര്‍ച്ചില്‍ വാഹനങ്ങളുടെ വില്‍പന 14.21 ശതമാനം ഇടിഞ്ഞ് 19,08,126 യൂണിറ്റിലെത്തി. 2018 മാര്‍ച്ചില്‍ 22,24,224 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പന നടന്നിരുന്നു.

 

Related Articles

© 2025 Financial Views. All Rights Reserved