
യാത്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ ജനുവരി മാസത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട.യാത്രാ വാഹനങ്ങളുടെ 1.87 ശതമാനം ഇടിവ് സംഭവിച്ച് വില്‍പ്പന 280125 യൂണിറ്റിലെത്തുകയും ചെയ്തു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (എസ്‌ഐഎഎം) ആണ് പുതിയ യാത്രാ വാഹന വില്‍പ്പനയുടെ പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പന 285467 യൂണിറ്റിലെത്തുകയും ചെയ്തിരുന്നു.
അതേ സമയം കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ വവര്‍ധവാണ് ഉണ്ടായിട്ടുള്ളത്. കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പന 2.21 ശതമാനമായി ഉയര്‍ന്ന് 87591 യൂറ്റിലെത്തി. എന്നാല്‍ മൂന്ന് ചക്ര യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ട്ായി. 13.59 ശതമാനം ഇടിവ് സംഭവിച്ച് 54043 യൂണിറ്റായി മാറി.
അതേ സമയം രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെ ആവശ്യം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇരു ചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ ജനുവരിയില്‍ 5.18 ശതമാനം ഇടിഞ്ഞ് 1597572 യൂണിറ്റിലെത്തി. മോട്ടോര്‍സൈക്കിളുകളുടെ വില്‍പനയില്‍ 2.55 ശതമാനം ഇടിഞ്ഞ് 1027810 യൂണിറ്റിലെത്തുകയും ചെയ്തു. സ്‌കൂട്ടറുകള്‍ 10.21 ശതമാനമായി കുറഞ്ഞ് 497169 യൂണിറ്റിലെത്തുകയും ചെയ്തതായാണ് കണക്കുകള്‍.