പേടിഎം പേയ്മെന്റ് ബാങ്ക് വിസ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയുന്നു; ലക്ഷ്യം 10 മില്യണിലധികം ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡുകള്‍; വിസ വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി അന്താരാഷ്ട്ര ഇടപാടുകളും സാധ്യം

March 18, 2020 |
|
Banking

                  പേടിഎം പേയ്മെന്റ് ബാങ്ക് വിസ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയുന്നു; ലക്ഷ്യം 10 മില്യണിലധികം ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡുകള്‍; വിസ വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡുകള്‍ വഴി അന്താരാഷ്ട്ര ഇടപാടുകളും സാധ്യം

ന്യൂഡല്‍ഹി: പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് (പിപിബിഎല്‍) തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിസ ഡെബിറ്റ് കാര്‍ഡുകളുടെ വിതരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടെ, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 10 മില്യണിലധികം പുതിയ ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ പേടിഎം ലക്ഷ്യമിടുന്നു. രാജ്യത്ത് നിയോ ബാങ്കിംഗ് അവതരിപ്പിച്ച് പ്രശസ്തമായ ബാങ്ക് ഇതിനകം തന്നെ ഏറ്റവും വലിയ റുപേ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതും അതിവേഗം വളരുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതുമായ സ്ഥാപനമാണ്. 

പേടിഎം പേയ്മെന്റ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് വിസ വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കും. ഇത് കാര്‍ഡുകള്‍ വഴി പേയ്മെന്റുകള്‍ സ്വീകരിക്കുന്ന എല്ലാ വ്യാപാരങ്ങളിലും ഇടപാട് നടത്താന്‍ അവരെ പ്രാപ്തരാക്കും. ആദ്യമായി, ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് അവരുടെ വിസ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താന്‍ അവസരം ലഭിക്കുമെന്നത് ഇതിന്റെ സവിശേഷതയാണ്. താമസിയാതെ, ഉപയോക്താക്കള്‍ക്ക് ഫിസിക്കല്‍ കാര്‍ഡിനായി അഭ്യര്‍ത്ഥിക്കാനുള്ള ഓപ്ഷനും ലഭിക്കും. ചിപ്പ് ചേര്‍ത്ത കാര്‍ഡുകളിലൂടെ ഉപഭോക്താക്കളെ സമ്പര്‍ക്കമില്ലാത്ത പണമടയ്ക്കാനും ഇത് സഹായിക്കും.

57 മില്യണിലധികം ഡിജിറ്റല്‍ ഡെബിറ്റ് കാര്‍ഡുകളുള്ള പേയ്മെന്റ് ബാങ്കിന് ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഡെബിറ്റ് കാര്‍ഡ് ഉണ്ട്. അര ബില്യണ്‍ ഇന്ത്യക്കാരെ മുഖ്യധാരാ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, വിസയുമായി പങ്കാളികളാകുന്നത് ഞങ്ങള്‍ക്ക് അഭിമാനകരമായ നിമിഷമാണ്. ഈ പങ്കാളിത്തം ഞങ്ങളുടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വിസ ഡെബിറ്റ് കാര്‍ഡുകളുടെ ആനുകൂല്യങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്നതിനുള്ള അവസരം അനുവദിക്കുമെന്നും പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സതീഷ് കുമാര്‍ ഗുപ്ത പറഞ്ഞു. പുതുതായി വന്ന ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഉപയോഗത്തിനുള്ള എളുപ്പവും പരിചയവും കാരണം ഡെബിറ്റ് കാര്‍ഡുകള്‍ ആദ്യത്തെ തിരഞ്ഞെടുപ്പായി തന്നെ തുടരുന്നുവെന്ന് ഇന്ത്യ-സൗത്ത് ഏഷ്യ വിസ ഗ്രൂപ്പ് കണ്‍ട്രി മാനേജര്‍ ടി ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved