
ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കുകളുടെ കിട്ടാക്കടത്തിലെ നീക്കിയിരിപ്പില്‍ 13 ശതമാനം വര്‍ധവുണ്ടായതായി റിപ്പോര്‍ട്ട്. കിട്ടാക്കടം പരിഹരിക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ ബാങ്കുകളുടെ നീക്കിയിരിപ്പില്‍ വര്‍ധനവുണ്ടായതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. കിട്ടാക്കടത്തിലെ നിഷ്‌ക്രിയ ആസ്തികളില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും കണക്കുകളിലൂടെ സൂചിപ്പിക്കുന്നുണ്ട്.
2019 മാര്‍ച്ച് മാസം വരെ രാജ്യത്തെ 16 സ്വകാര്യ ബാങ്കുകള്‍ കിട്ടാക്കടം പരിഹരിക്കുന്നതിനായി നീക്കിവെച്ചത് 54,447 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 2018ല്‍ ഇതേ കാലയളവ് വരെ 48,298 കോടി രൂപയാണ് ബാങ്കുകള്‍ കിട്ടാക്കടം പരിഹരിക്കുന്നതിനായി നീക്കിവെച്ചത്.അതേസമയം ഐഡിഎഫ്‌സി ബാങ്കാണ് കിട്ടാക്കടം പരിഹരിക്കുന്നതിന് ഏറ്റവുമധികം തുക നീക്കിവെച്ച്ത്. ബാങ്കുകളുടെ എന്‍പിഎയില്‍ 0.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018 മാര്‍ച്ച് വരെ 1.25 ലക്ഷം കോടി രൂപയുടെ എന്‍പിഎയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.