
പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നതായി റിപ്പോര്‍ട്ട്. 2018 മാര്‍ച്ച് മുതലുള്ള കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,64,433 കോടി രൂപയില്‍ 31000 കോടി രൂപയോളം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെയുണ്ടയാ ഏറ്റവും താഴ്ന്ന നിലയിലുള്ള കണക്കുകളാണിത്. ഇതോടെ പൊതുമേഖലാ ബാകുകളുടെ നിഷ്‌ക്രിയ ആസ്തി 895601 കോടി രൂപയായി ഉയര്‍ന്നെന്ന് ധനകാര്യ സഹമന്ത്രി പ്രതാപ് ശുക്ല ലോക്‌സഭയില്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിയിലും വര്‍ധനവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2018 മാര്‍ച്ചില്‍ 8,95,601 കോടി രൂപയുടെ നിഷ്‌ക്രിയാസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ കിട്ടാക്കടം 31,168 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. 2018 ജൂണ്‍വരെ 8,75,619 കോടിയുടെ കുറവുണ്ടായി. 2018 ഡിസംബറില്‍ 8,64,433 കോടി രൂപയാണ് വായ്പ നല്‍കേണ്ടത്.അതേ സമയം പൊതു മേഖലാ ബാങ്കുകളെ സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ധനകാര്യ സഹമന്ത്രി പ്രതാപ് ശുക്ല പറഞ്ഞു.