പൊതുമേഖലാ ബാങ്കുകളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യും

February 09, 2019 |
|
Banking

                  പൊതുമേഖലാ ബാങ്കുകളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യും

ലാഭം മുതല്‍ ഉപഭോക്തൃ സംതൃപ്തി വരെയുള്ള പ്രകടന പദ്ധതിയനുസരിച്ച് ഓരോ വര്‍ഷവും പൊതുമേഖലാ ബാങ്കുകളുടെ സര്‍വ്വെ നടത്താന്‍ സര്‍ക്കാര്‍ തുടങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം, ഇഎഎസ്ഇ - എന്‍ഹാന്‍സ്ഡ് ആക്‌സസ് ആന്റ് സര്‍വീസ് എക്‌സലന്‍സ് ന്റെ കീഴില്‍ അവരുടെ പരിഷ്‌കാര നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. അവരുടെ റിസ്‌ക്-വിശകലന ചട്ടക്കൂടിനോട് യോജിച്ച് ബോര്‍ഡ് അംഗീകൃത തന്ത്രപരമായ കാഴ്ചപ്പാട് രൂപവത്കരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇഎഎസ്ഇ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ എത്രമാത്രം പ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമാകും. ഇത് വര്‍ഷം തോറും പൂര്‍ത്തിയാകും. വായ്പക്കാര്‍ക്കിടയില്‍ മത്സരാധിഷ്ഠിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ സര്‍വ്വേയില്‍ ഉപഭോക്തൃ പ്രതികരണങ്ങള്‍, സാമ്പത്തിക ഉള്‍പ്പെടുത്തലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സുരക്ഷ എന്നിവയും ഉള്‍പ്പെടുന്നു.

ഇതിലൂടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഉയരുന്നത് തടയാനാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. അതിലൂടെ ബാങ്കുകളുടെ സാമ്പത്തിക പ്രകടനവും മെച്ചപ്പെടും. സര്‍ക്കാരും ബാങ്കുകളും പൂര്‍ണമായി പരിഷ്‌കരണ പ്രക്രിയയ്ക്കായി പ്രതിജ്ഞാബദ്ധമാണെന്നും മറ്റ് വായ്പകള്‍ വേഗത്തില്‍ തിരിച്ചെടുക്കാനായി പ്രവര്‍ത്തിക്കുന്നുവെന്നും ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. 

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 60,726 കോടി രൂപയാണ് പിഎസ്ബി ബാങ്കുകള്‍ റെക്കോഡ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയാണിത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 65,000 കോടി രൂപയില്‍ നിന്ന് 1.06 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തും.

 

Related Articles

© 2025 Financial Views. All Rights Reserved