
കൊച്ചി: ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ബോബ് വിപണിയിലെത്തി. സിംഗപ്പൂര്‍ ആസ്ഥാനമായ പണ്ഡി എക്‌സ് ലാബ് ആണ് ഈ ഫോണ്‍ വിപണയിലെത്തിച്ചത്. ബ്ലോക് ചെയിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകരണങ്ങളുടെ പ്രമുഖ ഡവലപ്പറാണ് പണ്ഡിഎക്‌സ് ലാബ്.
സവിശേഷതകള്‍
ബ്ലോക് ചെയിനില്‍ പൂര്‍ണമായും അടിസ്ഥാനപ്പെടുത്തിയാണ് ഫോണിന്റെ നിര്‍മാണം. ആന്‍ഡ്രോയിഡ് 9.0 ആണ് ഓഎസ്. 43000 രൂപയാണ് വില. വ്യത്യസ്ത ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണാണിത്. ബിറ്റ് കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച് ഈ ഫോണ്‍ പര്‍ച്ചേസ് ചെയ്യാം. മറ്റുള്ള സ്മാര്‍ട്ട്‌ഫോണ്‍ പോലെ തന്നെ ഇവയും ഉപയോഗിക്കാം. ഇതിലെ രണ്ടാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമായ ഫങ്ഷന്‍ എക്‌സ് ഉപയോക്താക്കള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് ലഭിക്കുക. ഒരൊറ്റ സൈ്വപ്പിലൂടെ രണ്ടിലേതെങ്കിലും ഓഎസിലേക്ക് മാറാന്‍ സാധിക്കും. കോള്‍,ഇന്റര്‍നെറ്റ് ബ്രൗസിങ്,ഡ്യോകുമെന്റ് ഷെയറിങ് എന്നിവ ബ്ലോക് ചെയിനിലായിരിക്കും. ബോബിന്റെ കസ്റ്റമൈസേഷന്‍ മൂലം ഡാറ്റാ നിയന്ത്രണം ഉണ്ടാവില്ല.
ഓരോ ഫോണിനും അതിന്റേതായ MOD അസംബ്ലി കിറ്റ് ലഭിക്കും. വേര്‍പെടുത്താവുന്ന ഭാഗങ്ങള്‍ കിറ്റില്‍ ഉള്‍ക്കൊള്ളുന്നു, അത് ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരുമിച്ച് ചേര്‍ക്കാം അതിനാല്‍ ഓരോ ഫോണിനും സവിശേഷമായ ബാഹ്യ രൂപം ഉണ്ടായിരിക്കും.
ഫോണിന്റെ മുഴുവന്‍ പോയിന്റും അതിന്റെ ഉപയോക്താക്കളെ അവരുടെ ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടുത്താന്‍ അനുവദിക്കുക എന്നതാണ്, കൂടാതെ ഫോണിന്റെ രൂപകല്‍പ്പന മാറ്റുന്നതിനുള്ള ഓപ്ഷന്‍ അതിന്റെ ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നു.