
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) പുതി ലോഗോ പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്നിന് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയെയും, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിനെയും ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പിഎന്‍ബി പുതിയ ലോഗോ പുറത്തിറക്കിയത്. പുതിയലോഗോ ബാങ്കുകളുടെ ലയനത്തെയും, മൂന്ന് ബാങ്കിങ് സ്ഥാപനങ്ങളെയും സൂചിപ്പിക്കുന്നതാണ്.
ലയനത്തോടെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായി പിന്‍ബി മാറിയേക്കും. കൊറോണ പ്രതിസന്ധികള്‍ക്കിടയിലും ബാങ്കിങ് മേഖലയുടെ ലയന നടപടിയുമായി മുന്‍പോട്ട് പോകുമെന്നാണ് ആര്‍ബിഐയും, സര്‍ക്കാര്‍ വൃത്തങ്ങളും ഇതിനകം വ്യക്തമാക്കിയിട്ടുള്ളത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് പുതിയ അവതാരത്തില്‍. ഞങ്ങളുമൊത്തുള്ള TogetherForTheBetter യാത്രയുടെ ഭാഗമാകുകയും ബാങ്കിംഗിന്റെ സുഗമവും മികച്ചതുമായ മാര്‍ഗ്ഗം അനുഭവിക്കുകയും ചെയ്യുക, ''പിഎന്‍ബി തിങ്കളാഴ്ച ഒരു ട്വീറ്റില്‍ പറഞ്ഞു.
കൊറോണ പടരുന്ന സാഹചര്യത്തില്‍ ലയനം നടക്കുമോ എന്ന ആശങ്ക പലരും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ലയനം പൂര്‍ണമായും നടപ്പിലാക്കാനുള്ള നടപടടിക്രമങ്ങള്‍ ആരംഭിച്ചുവെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന ഔദ്യോഗിക വിവരം. ലയനം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ രാജ്യത്തെപൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയതുമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലയനം നീട്ടിവെക്കുന്നത് ശരിയായ നടപിടയല്ലെന്നും, ലയനം വേഗഗത്തില്‍ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നുമാണ് ബാങ്കിങ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താനും, ചിലവുകള്‍ കുറക്കാനും ലയനത്തിലൂടെ സാധ്യമാകും. കൊറോണ വ്യാപത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കിങ് ലയനം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക പലരും മുന്നോട്ടുവെച്ചിരിന്നു. എന്നാല്‍ ലയനം പൂര്‍ണമായും നടപ്പിലാക്കമാര്‍ച്ച് നാലിനാണ് കേന്ദ്രസര്‍ക്കാര്‍ 10 പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. രാജ്യത്തെ ബാങ്കുകളുടെ എണ്ണം കുറച്ച്, വന്‍കിട ബാങ്കുകള്‍ സൃഷ്ടിക്കുകയാണ് ലയനത്തിന്റെ ലക്ഷ്യം. ബാങ്ക് ഓഫീസേഴ്‌സ് യൂണിയനുകള്‍ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ലയന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ബാങ്കുകളുടെ ലയനം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ രാജ്യത്തെ ബാങ്കിങ് രംഗത്ത് കൂടുതല്‍ മുന്നേറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിന്റെയും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിന്റെയും ഭാഗമാകും. ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും.
2017ഏപ്രില്‍ ഒന്നിനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അഞ്ച് അനുബന്ധ ബാങ്കപകളും മഹിളാ ബാങ്കുകളും ലയപ്പിച്ചത്. പിന്നീട് കൂടുതല്‍ ബാങ്കുകള്‍ ലയപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഈ ഘട്ടത്തില്‍ ത്ന്നെ കൂടുതല്‍ പൊതുമേഖലാ ബാങ്കുകള്‍ തമ്മില്‍ ലയിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.