
മുംബൈ: ബാങ്കിങ് മേഖലകളെല്ലാം ഇപ്പോള്‍ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ ആക്‌സിസ് ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിനും നല്‍കിയിരുന്നു റേറ്റിങുകള്‍ പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഫിച്ച് വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. ബാങ്കിങ് പ്രവര്‍ത്തന മേഖല വിലയിരുത്തുകയും, പ്രവര്‍ത്തന വീക്ഷണത്തന്റെ അടിസ്ഥാനത്തിലാണ് ബിബിബി+ല്‍ നിന്ന് ബിബിയിലേക്ക് ഫിച്ച് താഴ്ത്തിയത്.
അതേസമയം ബാങ്കിങ് മേഖലയിലെ പ്രകടനവും, പ്രവര്‍ത്തനവും ഫിച്ച് കൃത്യമായി വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ബാങ്കിങ് മേഖലകള്‍ മോശമായ പ്രടനമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ഫിച്ച് അഭിപ്രായപ്പെടുന്നു. ഐസിഐസിഐ ബാങ്കിന്റെ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ക്രെഡിറ്റ് റേറ്റിംഗ് ബിബിബി- ല്‍ നിന്ന് ബിബി+ലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളും, പ്രകടനവും കൃത്യമായ വിലയിരുത്തലാണ് റേറ്റിങ് ഏജന്‍സിയായ ഫിച്ച് ഇപ്പോള്‍ നടത്തിയിട്ടുള്ളത്.
രാജ്യത്തെ ബാങ്കുകള്‍ വായ്പാ ശേഷി വര്‍ധിപ്പിക്കുകയും, മൂലധന ക്ഷമത കൈവരിക്കുകയും ചെയ്യല്‍ അനിവാര്യമാണെന്നാണ് ഫിച്ച് ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്.