
യെസ് ബാങ്കിന്റെ പുതിയ എംഡിയും ചീഫ് എക്‌സിക്യുട്ടീവ് ഒഫീസറുമായി റവ്‌നീത് ഗില്ലിനെ നിയമിച്ചതായി റിപ്പോര്‍ട്ട്. നിയമനത്തിന് ആര്‍ബിഐയുടെ അനുമതിയും ലഭിച്ചു. അടുത്ത മൂന്ന് വര്‍ഷം വരെ റവ്‌നീത് ഗില്ല് ഈ പദവികള്‍ വഹിക്കും.
അതേ സമയം റവ്‌നീത് ഗില്‍ ഇന്ത്യയിലെ ഡിയൂഷെ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഒരാളായിരുന്നു. 1991ലാണ് ഗില്ല് ഇതിന്റെയെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. കോര്‍പ്പറേറ്റ് ബാങ്കിങ്, വെല്‍ത്ത് ആന്‍ഡ് മാനേജ്‌മെന്റ് തുടങ്ങിയ നിരവധി സാമ്പത്തിക മേഖലകളില്‍ റവനീത് ഗില്ലിന് പ്രവര്‍ത്തിച്ച് പരിചയമുണ്ട്,