
മുംബൈ: ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് വായപ നല്‍കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുതിയ തീരുമാനങ്ങളെടുക്കാന്‍ സാധ്യത. ചെറുകിട ഇടത്തരം സംഭരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയെന്നതുമാണ് റിസര്‍വ് ബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക തകര്‍ച്ച നേരിടുന്ന ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ കരകയറ്റുകയെന്നതാണ് ലക്ഷ്യം. ഇതിനായി കൂടുതല്‍ തുക വായ്പയായി അനുവിദച്ചേക്കുമെന്നാണ് സൂചന.
ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക വായ്പയായി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാന ആവശ്യമായി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമായി കൂടുതല്‍ തുക വായ്പ അനുവദിക്കാന്‍ റിസര്‍വ് ബാങ്ക് മുതിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍വണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലെ ഉടമകളുമായി ചര്‍ച്ച നടത്തുകയും ചെയ്തു ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ എടുക്കാന്‍ കഴിയാത്ത വിഷയങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു നഷ്ടത്തിലോടുന്ന ചെറുകിട ഇടത്തരം സംഭരംഭകര്‍ക്ക് വായ്പ എടുക്കാന്‍ സാധിക്കാത്തത് ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുമെന്നും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ചെറുകിട ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ തുക വായ്പ നല്‍കാന്‍ ആലോചിക്കുന്നത്.